കണ്ണൂര്‍: നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിറകെ ജില്ലയുടെ പലഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി. പുതിയതെരു കടലായി തെരുവില്‍ മണ്ഡപത്തിന് പിറകില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസായി പ്രവര്‍ത്തിക്കന്ന കുറിയ കൃഷ്ണന്‍ സ്മാരക മന്ദിരത്തിന് തീയിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ഓഫീസിനകത്തെ അഞ്ച് കസേരകളും സ്റ്റാളുകളും മറ്റും കത്തിനശിച്ചു. ഇരുനില കെട്ടിടത്തിന്റെ താഴെ നിലയില്‍ യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബും മുകള്‍ നിലയില്‍ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസുമാണ് പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ച് ഓഫീസിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ബി.ജെ.പിക്കാരാണ് തീ കൊടുത്തതിന് പിറകിലെന്ന് സി.പി.എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വൈകുന്നേരം സി.പി.എം പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
നേരത്തെ ബി.ജെ.പി. സി.പി.എം സംഘര്‍ഷം അരങ്ങേറിയ പ്രദേശമാണിത്. അന്ന് ഈ ഓഫീസ് തകര്‍ത്തിരുന്നു. ബി.ജെ.പി പരിയാരം പഞ്ചായത്ത് സെക്രട്ടറിയുടെ വുഡ് വര്‍ക്‌സിന് തീയിട്ടു. വായാട്ടെ കാവുങ്കല്‍ പത്മനാഭന്റെ വായാട് കവലക്കുള്ള ശ്രീറാം വുഡ് വര്‍ക്‌സിനാണ് തീയിട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. വായാട് കവലയില്‍ റേഷന്‍ പീടികക്ക് എതിര്‍വശ
മാണ് ശ്രീറാം വുഡ് വര്‍ക്‌സ്. വുഡ് വര്‍ക്‌സിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മര ഉരുപ്പടികളാണ് തീവച്ച് നശിപ്പിച്ചത്. അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ ആളിപടരുന്നത് കണ്ട് തൊട്ടടുത്ത് തന്നെയുള്ള കെട്ടിട ഉടമ ആലിക്കുട്ടി ഹാജിയുടെ വീട്ടുകാര്‍ ഉണര്‍ന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. അവര്‍ പെട്ടന്ന് തന്നെ തീ പടരുന്നത് തടഞ്ഞതു കൊണ്ടാണ് കെട്ടിടം കത്തിനശിക്കാതിരുന്നത്.
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പ്രാഥമിക സൂചന. നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് തിങ്കളാഴ്ച വായാട് ബി.ജെ.പി പ്രകടനം നടത്തുകയും പായസവിതരണം നടത്തുകയും ചെയ്തിരുന്നു. ശ്രീറാം വുഡ് വര്‍ക്‌സിന് മുന്നിലായിരുന്നു പായസം തയ്യാര്‍ ചെയ്തത്. രാഷ്ട്രീയ വിരോധമാണ് തീവെച്ചതിന് കാരണമെന്ന് കരുതുന്നു. എസ്.ഡി.പി.ഐക്കാരെ സംശയിക്കു.ന്നതായി ബി.ജെ.പി ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പി പ്രവര്‍ത്തകരും സഹോദരങ്ങളുമായ ആശാരി പണിക്കാരെ ഇവിടെ വീട്ടില്‍ കയറി വെട്ടിയിരുന്നു. ആ കേസില്‍ സി.പി.എമ്മുകാരാണ് പ്രതികള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, BJP, CPM, Clash.

No comments:
Post a Comment