പരിയാരം: ചെറുപുഴക്കടുത്ത് ചിറ്റാരിക്കാലില്‍ ബസ്യാത്രക്കിടയിലുണ്ടായ ആസിഡാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒന്നരവയസ്സുകാരി നിരഞ്ജന ആസ്പത്രിക്കിടക്കയില്‍ വേദനതിന്നുകഴിയുന്നു. ഈ കുരുന്നിന് കൂട്ടായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ 504-ാം വാര്‍ഡില്‍ രക്ഷിതാക്കള്‍ മാത്രം. ജില്ലാ മെഡിക്കല്‍ അധികാരികളുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയെ തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല.
സോളമന്‍ എന്ന മദ്യപനാണ് ബസ്സ്യാത്രക്കാരുടെ നേരെ ആസിഡൊഴിച്ചത്.
നിരഞ്ജനയുടെ അച്ഛന്‍ ജിബിന്‍, ലിജോ എന്ന ഉണ്ണി, ഓമനക്കുട്ടന്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ലിജോയുടെ മുഖത്തിന്റെ ഒരുഭാഗവും നെഞ്ചും പൊള്ളിയിട്ടുണ്ട്.
നിരഞ്ജനയ്ക്ക് മുഖത്തും കണ്ണിനുമാണ് പൊള്ളലേറ്റത്. മുഖമാകെ കറുത്ത് കണ്ണിന് നീരുവന്ന അവസ്ഥയിലായിരുന്നു കുട്ടി. പൊള്ളല്‍ ഉണങ്ങിയശേഷമേ കാഴ്ച സംബന്ധിച്ച അന്തിമപരിശോധന നടത്താനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളരിക്കുണ്ട് സി.ഐ. സുരേഷ്‌കുമാര്‍ ആസ്പത്രിയില്വന്ന് മൊഴിയെടുത്തിട്ടുണ്ട്.
കോട്ടയത്തെ ജോലിസ്ഥലത്തേക്ക് ഭാര്യയെയും മകളെയും കൂട്ടി പോവുകയായിരുന്നു ജിബിന്‍. കമ്പല്ലൂര്‍ പെരളത്തുനിന്നാണ് ബസ്സില്‍ കയറിയത്. മുന്‍ഭാഗത്തുനിന്ന് രണ്ടാമത്തെ സീറ്റില്‍ മകളെ മടിയില്‍വെച്ചാണ് ജിബിന്‍ ഇരുന്നിരുന്നത്. തൊട്ടടുത്തായിരുന്നു പ്രതി സോളമന്‍. ജിബിന്‍ ബസ്സില്‍ കയറുംമുമ്പുതന്നെ യാത്രക്കാര്‍ക്കുനേരെ സോളമന്‍ ബഹളമുണ്ടാക്കയിരുന്നു. ഇതറിയാതെയാണ് ജിബിന്‍ സീറ്റിലിരുന്നത്. രണ്ടാമത്തെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ സോളമന്‍ എഴുന്നേറ്റ് വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോഴാണ് മുന്‍സീറ്റിലുണ്ടായിരുന്ന ലിജോയുടെ നേര്‍ക്ക് മിനറല്‍ വാട്ടറിന്റെ കുപ്പിയില്‍നിന്ന് ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Acid-Attack, Anjana.

No comments:
Post a Comment