മംഗലാപുരം: ആറും ഏഴും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വി.എച്ച്.പി. നേതാവിനെ പടുബിദ്രി പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ഹെജമാഡിയിലെ വി.എച്ച്.പി. യൂണിറ്റ് പ്രസിഡന്റ് കേശവ് സുവര്‍ണ(50)യാണ് അറസ്റ്റിലായത്. ഇയാള്‍ മഹാലിംഗേശ്വരക്ഷേത്രത്തിന്റെ മാനേജിങ് കമ്മിറ്റിയംഗം കൂടിയാണ്.
സ്വന്തമായി ഫാന്‍സി കട നടത്തുന്ന സുവര്‍ണ അവിടെ സാധനം വാങ്ങാന്‍ വന്ന രണ്ടുകുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് കേസ്. വീട്ടുകാരും നാട്ടുകാരും കൂടി ഇയാളെ വളഞ്ഞിട്ട്പിടിച്ച് പോലീസില്‍ ഏല്പിക്കുകയാണുണ്ടായത്. ഒരു ദളിത് യുവതിയെ പീഡിപ്പിച്ച കേസിലും മറ്റൊരു സ്ത്രീയെ ഫോണിലൂടെ അസഭ്യംപറഞ്ഞ കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, case, Arrested.

No comments:
Post a Comment