Latest News

വോട്ടെണ്ണല്‍ 16ന്, 98 കൗണ്ടിംഗ് ടേബിളുകള്‍

കാസര്‍കോട്: ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മേയ് 16ന് രാവിലെഎട്ട് മണിക്ക് കാസര്‍കോട് ഗവണ്‍മെന്റ് , കോളേജില്‍ ആരംഭിക്കും. ഗവണ്‍മെന്റ് കോളേജില്‍ പ്രത്യേകം സജ്ജമാക്കിയ മുറികളിലാണ് വോട്ടെണ്ണുന്നത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ ബാലറ്റ് യന്ത്രങ്ങള്‍ ഇപ്പോള്‍ ഗവണ്‍മെന്റ് കോളേജില്‍ ഒരുക്കിയ സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുളളത്.

ലോക്‌സഭാ മണ്ഡലത്തിലെ കാസര്‍കോട് , ഉദുമ, തൃക്കരിപ്പൂര്‍ പയ്യന്നൂര്‍, കല്ല്യാശ്ശേരി, നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ 14 വീതം കൗണ്ടിംഗ് ടേബിളുകളും, കാഞ്ഞങ്ങാട് മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടെണ്ണാന്‍ 12 വീതം കൗണ്ടിംഗ് ടേബിളുകളുമാണ് ഒരുക്കുന്നത്. ഇത് കൂടാതെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ നാലു ടേബിളുകള്‍ കൂടി ഒരുക്കും. ഓരോ നിയോജകമണ്ഡലത്തിലും അതാത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് വോട്ടെണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലാണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണാന്‍ ഗവണ്‍മെന്റ് കോളേജില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
പോസ്റ്റല്‍ വോട്ടുകള്‍ രാവിലെ 7.30 നാണ് എണ്ണാന്‍ ആരംഭിക്കുക. വോട്ടെണ്ണല്‍ ഉച്ചയോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. വോട്ടെണ്ണുന്ന ഒരോ ടേബിളിലും ഒരോ സ്ഥാനാര്‍ത്ഥിയുടെ ഒന്ന് വീതം ഏജന്റുമാര്‍ക്ക് പ്രവേശനം നല്‍കും. സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിച്ചാല്‍ വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം മാത്രമേ പുറത്ത് വരാന്‍ അനുവദിക്കുകയുളളൂ. കൗണ്ടിംഗ് മുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ 
അനുവദിക്കുന്നതല്ല. 

മെയ് 12 നകം സ്ഥാനാര്‍ത്ഥികള്‍ ഏജന്റ്മാരുടെ ലിസ്റ്റും അവരുടെ ഫോട്ടോയും കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇവര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ് മെയ് 15 ന് വൈകീട്ട് നല്‍കും. ഏജന്റായി ചുമതലപ്പെടുത്തിയിട്ടുളള സ്ഥാനാര്‍ത്ഥിയുടെ കത്തും തിരിച്ചറിയല്‍ കാര്‍ഡുമായി ഏജന്റുമാര്‍ 16ന് രാവിലെ ഏഴ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഹാജരാകണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.