Latest News

കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ റോബോട്ടുമായി ഒരു പ്ലംബര്‍

ചെന്നൈ: കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ റോബോട്ട് വരുന്നു. ചെന്നൈയിലെ മധുര സ്വദേശിയും പ്ലംബറുമായ മണികണ്ഠനാണ് കുഴല്‍ക്കിണറില്‍ വീഴുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തമായൊരു റോബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. താന്‍ കണ്ടുപിടിച്ച റോബോട്ടിനെ ഉപയോഗിച്ച് കഴിഞ്ഞ മാസം തേനി ജില്ലില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരനെ മണികണ്ഠന്‍ രക്ഷിച്ചിരുന്നു.

കൈകള്‍കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലളിതമായ ഉപകരണമാണ് താന്‍ കണ്ടുപിടിച്ച റോബോട്ടെന്ന് മണികണ്ഠന്‍ പറയുന്നു. അപകടം നടന്ന കുഴല്‍ക്കിണറിലേക്ക് റോബോട്ടിനെ ഇറക്കുമ്പോള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ കുഴല്‍ക്കിണറിനകത്തെ ദൃശ്യങ്ങള്‍ പകര്‍ത്തും. ഇതിലൂടെ അപകടത്തില്‍പ്പെട്ട കുട്ടി എവിടെയാണെന്ന് കൃത്യമായി നിര്‍ണിയിക്കാനാവും. പിന്നീട് റോബോട്ടിന്റെ കൈകള്‍ പ്രവര്‍ത്തിപ്പിച്ച് കുട്ടിയെ പൊക്കിയെടുക്കാനിമാവും. താന്‍ കണ്ടുപിടിച്ച റോബോട്ടിനെ ആരു ഉപയോഗിച്ചില്ലെങ്കിലും വിഷമമൊന്നുമില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഇത്തരമൊരു ഉപകരണം കണ്ടുപിടിക്കാനായതില്‍ അഭിമാനമുണ്ടെന്നും മണികണ്ഠന്‍ പറഞ്ഞു. മണികണ്ഠന്‍ കണ്ടുപിടിച്ച റോബോട്ട് തമിഴ്നാട് ഫയര്‍ഫോഴ്സിന് വിദഗ്ധപരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്.

വിദഗ്ധ പരിശോധനയ്ക്കുശേഷം റോബോട്ട് ഉപയോഗിക്കണമോ എന്ന് തീരുമാനിക്കുമെന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യു എഡിജിപി രമേശ് കുഡുവ്‌ല പറഞ്ഞു. പ്ലംബിംഗ് ജോലി ഉപേക്ഷിച്ച് മണികണ്ഠന്‍ ഇപ്പോള്‍ ടിവിഎസ് കമ്മ്യൂണിറ്റി കോളജില്‍ അധ്യപാകനായി ജോലി നോക്കുകയാണ്. താന്‍ കണ്ടുപിടിച്ച റോബോട്ടിന് പേറ്റന്റ് നേടാനൊന്നും ഉദ്ദേശമില്ലെന്നും ഇതൊരു സാമൂഹിക സേവനമായി കാണാനാണ് ആഗ്രഹിക്കുന്നതെന്നും മണികണ്ഠന്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആറു കുട്ടികള്‍ തമിഴ്നാട്ടിലെ മൂടാത്ത കുഴല്‍ക്കിണറുകളില്‍ പെട്ട് മരിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.