നര്‍ക്കിലക്കാട്: മതസൗഹാര്‍ദത്തിന്റെ മണിമുഴക്കത്തില്‍ മൗവ്വേനി കോവിലകം ദേവീക്ഷേത്രമുറ്റത്ത് മാപ്പിളത്തെയ്യത്തിന്റെ നിസ്‌കാരകര്‍മവും ബാങ്കുവിളിയും നടന്നപ്പോള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വം വണങ്ങി. മലചാമുണ്ഡിയോടൊപ്പം അരങ്ങിലെത്തിയ കോയി മമ്മദ് എന്നു വിളിക്കുന്ന മാപ്പിളത്തെയ്യം ചെണ്ട മേളത്തിന്റെ താളത്തിനൊത്ത് നൃത്തച്ചുവടോടെ നടത്തിയ വാള്‍പ്പയറ്റും വേറിട്ട അനുഭവമായി.
ഒന്നര നൂറ്റാണ്ടിനു മുന്‍പ് ഇരിക്കൂറില്‍ നിന്നു കോട്ടമല ഫോറസ്റ്റിലെ കൂപ്പില്‍ മരം മുറിക്കാനെത്തിയ കോയിക്കല്‍ മുഹമ്മദ് ഒരു വെള്ളിയാഴ്ച ദിവസം പഴമക്കാരുടെ വിലക്ക് ലംഘിച്ചു മരം മുറിക്കുകയും മരത്തിനടിയില്‍പ്പെട്ടു മരിച്ച മമ്മദ് തെയ്യക്കോലമായി പുനര്‍ജനിച്ചുവെന്നുമാണ് ഐതീഹ്യം. കൈലി മുണ്ടും ഷര്‍ട്ടും തലയില്‍ തലപ്പാവുമാണ് വേഷം. വെറ്റിലടക്കയും ദക്ഷിണയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു വഴിപാടായി നല്‍കുന്നത്.
തെയ്യത്തിന്റെ അനുഗ്രഹം തേടി വിവിധ മതക്കാരും കളിയാട്ടത്തിനെത്തിയിരുന്നു. കളിയാട്ടത്തിന്റെ ഭാഗമായുള്ള വിവിധ തെയ്യക്കോലങ്ങളുടെ മുഖാമുഖം തേങ്ങയടിക്കല്‍, ചോറുവാരല്‍ ചടങ്ങും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഒന്നര നൂറ്റാണ്ടിനു മുന്‍പ് ഇരിക്കൂറില്‍ നിന്നു കോട്ടമല ഫോറസ്റ്റിലെ കൂപ്പില്‍ മരം മുറിക്കാനെത്തിയ കോയിക്കല്‍ മുഹമ്മദ് ഒരു വെള്ളിയാഴ്ച ദിവസം പഴമക്കാരുടെ വിലക്ക് ലംഘിച്ചു മരം മുറിക്കുകയും മരത്തിനടിയില്‍പ്പെട്ടു മരിച്ച മമ്മദ് തെയ്യക്കോലമായി പുനര്‍ജനിച്ചുവെന്നുമാണ് ഐതീഹ്യം. കൈലി മുണ്ടും ഷര്‍ട്ടും തലയില്‍ തലപ്പാവുമാണ് വേഷം. വെറ്റിലടക്കയും ദക്ഷിണയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു വഴിപാടായി നല്‍കുന്നത്.
തെയ്യത്തിന്റെ അനുഗ്രഹം തേടി വിവിധ മതക്കാരും കളിയാട്ടത്തിനെത്തിയിരുന്നു. കളിയാട്ടത്തിന്റെ ഭാഗമായുള്ള വിവിധ തെയ്യക്കോലങ്ങളുടെ മുഖാമുഖം തേങ്ങയടിക്കല്‍, ചോറുവാരല്‍ ചടങ്ങും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.
No comments:
Post a Comment