പയ്യന്നൂര്‍: കാര്‍ കുളത്തലേക്ക് മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബളാല്‍ സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ബൊലേറോ കാറാണ് ദേശീയ പാതയിണ്‍ കണ്ടോത്ത് കോത്തായി മുക്കിലേക്ക് മറിഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ബളാല്‍ സ്വദേശികളായ തോമസ് ജോസഫ് (66), ഭാര്യ മേരി തോമസ് (62), മകന്‍ ജോബി തോമസ് (34), മകന്റെ ഭാര്യ ജിതി തോമസ് (27) എന്നിവരാണ് നിസാര പരിക്കുകളോടെ രക്ഷൈട്ടത്.
ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാലത്ത് ഏഴ് മണിയോടെയായിരുന്നു അപകടം. കോട്ടയത്ത് നിന്ന ബളാലിലേക്ക് വരികയായിരുന്ന ഇവര്‍. കോത്തായി മുക്കിലെത്തിയപ്പോള്‍ കാറോടിച്ചിരുന്ന ജോബി തോമസ് മയങ്ങിപ്പോയതാണത്രെ 20 അടി താഴ്ച്ചയുളള കുളത്തിലേക്ക് മറിയാന്‍ കാരണം.
കുളത്തിന്റെ പടവുകളിലൂടെ പലകുറി മറിഞ്ഞ കാര്‍ വെളളത്തിന് തൊട്ടുമുകളിലായുളള പടവില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
No comments:
Post a Comment