ഉദുമ: സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് ജില്ലാ യുവജനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ തല വ്യക്തിത്വ വികസന ക്യാമ്പ് ദര്‍പ്പണിക സമാപിച്ചു. ഉദുമ എരോല്‍ പാലസില്‍ നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, യുവശക്തി ജില്ലാ കോര്‍ഡിനേറ്റര്‍ വി. ഗോപകുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ക്യാമ്പില്‍ ഗ്രൂപ്പ് ബിഹേവിയര്‍, സൈബര്‍ ലോ പ്രായോഗിക പാഠം, കമ്മ്യൂണിക്കേഷന്‍ ഇന്‍ ഓര്‍ഗനൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകളെടുത്തു. പ്രസംഗ കലയില്‍ കിലാ പരിശീലകന്‍ എച്ച്. കൃഷ്ണ ക്ലാസ്സെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment