Latest News

ഓട്ടോഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകന്റെ രണ്ട് കൈകകളും തല്ലിയൊടിച്ചു

കൊച്ചി: അമിത കൂലി നല്‍കാത്തതിന് ഓട്ടോഡ്രൈവര്‍ മാധ്യമപ്രവര്‍ത്തകന്റെ രണ്ട് കൈകകളും തല്ലിയൊടിച്ചു. എറണാകുളം കേരള കൗമുദി യൂണിറ്റിലെ സബ് എഡിറ്റര്‍ ആര്‍.ലെനിനാണ് ആക്രമണത്തിനിരയായത്. ടയര്‍ മാറ്റാന്‍ ഉപയോഗിക്കുന്ന ജാക്കി ലിവര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോഡ്രൈവര്‍ മുരളിയെ കൊച്ചി സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാത്രി 11.30 ഓടെ എം.ജി റോഡില്‍ കെ.പി.സി.സി ജംഗ്ഷന് സമീപമായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകാനായി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്കാണ് ലെനിനും സുഹൃത്തും ഓട്ടോ വിളിച്ചത്. തുടക്കത്തില്‍ തന്നെ 40 രൂപ വേണമെന്ന് ഓട്ടോക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ 30 രൂപയാണ് നല്‍കാറുള്ളതെന്നും അധികം പണം തരാന്‍ കഴിയില്ലെന്നും ലെനിനും സുഹൃത്തും അറിയിച്ചു. തര്‍ക്കമായപ്പോള്‍ വണ്ടി നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടു. അധികകൂലിയെ കുറിച്ച് പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ഓട്ടോ ഡ്രൈവര്‍ ആക്രമണം നടത്തിയത്. ഇരുകൈകള്‍ക്കും പരിക്കേറ്റ ലെനിനെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Auto Driver, News Reporter Attack, Hospital Treatment.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.