Latest News

പിഞ്ചുകുട്ടികളെ വിറ്റ കേസില്‍ ഇടനിലക്കാരായ മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കാഞ്ഞങ്ങാട്: രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വിറ്റ സംഭവത്തില്‍ പിതാവിന് പുറമേ ഇടനിലക്കാരായ മൂന്നുപേരെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിനിയായ അഭിഭാഷകയെ തിരയുന്നു.

കാഞ്ഞങ്ങാട് മുറിയനാവിയിലെ സുലൈമാന്‍ (46) ആണ് രണ്ടാംഭാര്യയിലുണ്ടായ ഒന്നരവയസും പത്ത് മാസവും പ്രായമുള്ള മക്കളെ വിറ്റത്.
ആവിക്കര ക്വാട്ടേഴ്സില്‍ താമസിക്കുന്ന സുലൈമാന് പുറമെ ഇടനിലക്കാരായ കൊളവയല്‍ ഹനീഫ മന്‍സിലിലെ റഷീദ് (23), ഇരിയയില്‍ താമസിക്കുന്ന കുന്ദാപുരം സ്വദേശിയും ടാക്സി ഡ്രൈവറുമായ ബഷീര്‍ (42), ഇറച്ചിവെട്ടുകാരന്‍ ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനടുത്ത് താമസിക്കുന്ന മൊയ്തു(55) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം. പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒന്നര വയസുള്ള ആണ്‍ കുഞ്ഞിനേയും പത്ത്മാസം പ്രായമായ പെണ്‍കുഞ്ഞിനേയുമാണ് മൂന്നേകാല്‍ ലക്ഷം രൂപയ്ക്ക് മംഗലാപുരത്ത് വിറ്റത്. 

വില്‍പ്പനക്ക് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് കഴിഞ്ഞവര്‍ഷം കാസര്‍കോട് നെല്ലിക്കുന്നില്‍ കുഞ്ഞിനെ വിറ്റ കേസില്‍ പ്രതിയായ മംഗലാപുരം സ്വദേശിനിയായ അഭിഭാഷക ആശാലതയാണെന്ന് പൊലീസ് പറഞ്ഞു.
ഒരു വര്‍ഷം മുന്പാണ് വില്‍പ്പപന നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇടനിലക്കാരായ കാഞ്ഞങ്ങാട്ടെ രണ്ടുപേര്‍ കമ്മീഷന്‍ തുകയെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ വിവരം പൊലീസിലും രഹസ്യമായി എത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തലാണ് പൊതുജനതാല്‍പര്യമുള്ള വിഷയമെന്ന നിലയില്‍ പൊലീസ് നേരിട്ട് കേസെടുത്തത്. 

ഇതനുസരിച്ച് സുലൈമാനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തപ്പോഴാണ് സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി വിവരം ലഭിച്ചത്. കുന്ദാപുരം സ്വദേശിയും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ബഷീറാണ് മംഗലാപുരത്തെ അഭിഭാഷകയുമായി സുലൈമാനെ ബന്ധിപ്പിക്കുന്നത്. രണ്ട് തവണകളായാണ് കുട്ടികളെ കൈമാറിയത്. അഭിഭാഷകക്ക് 25,000 രൂപയും അറസ്റ്റിലായവര്‍ക്ക് 10,000 രൂപ വീതവുമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സുലൈമാന് ആദ്യ ഭാര്യയില്‍ ഒന്പതും രണ്ടാംഭാര്യയില്‍ മൂന്നും മക്കളാണുള്ളത്. തിരുവനന്തപുരം സ്വദേശിനിയാണ് രണ്ടാംഭാര്യ.
രണ്ട് പിഞ്ചുമക്കളെ വിറ്റ പിതാവ് അറസ്റ്റില്‍; കുട്ടികളെ കണ്ടെത്താനായില്ല
 Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.