Latest News

സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കും

ഇസ്‌ലാമബാദ്: നരേന്ദ്ര മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പങ്കെടുക്കും. രണ്ട് ദിവസം നീണ്ടുനിന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് പാകിസ്താന്‍ ഈ നിര്‍ണായക തീരുമാനത്തിലെത്തിയത്. വിദേശകാര്യ വക്താവ് താരിഖ് അസീമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച രാവിലെ അദ്ദേഹം ന്യൂഡല്‍ഹിയിലെത്തും.

ഇന്ത്യ-പാക് ഉഭയകക്ഷി ചര്‍ച്ചയും സന്ദര്‍ശനവേളയില്‍ നടക്കും. 27ന് ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കും. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടക്കം ഏഴംഗ സംഘമാകും നവാസ് ഷെരീഫിനൊപ്പമെത്തുക

ഇന്ത്യയുടെ ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് പാക് പ്രധാനമന്ത്രിയും സേനാമേധാവിയും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ളതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്ന് സാധ്യതകളാണ് നവാസ് ഷെരീഫിന് മുന്നിലുണ്ടായിരുന്നത്. ഒന്ന്-പട്ടാളത്തിന്‍െയും ഐ.എസ്.ഐയുടെയും എതിര്‍പ്പവഗണിച്ച് ചടങ്ങില്‍ പങ്കെടുക്കുക. രണ്ട്-വിദേശകാര്യ മന്ത്രി സര്‍താജ് അസീസിനെ അയയ്ക്കുക. മൂന്ന്-ഇന്ത്യയിലെ ഹൈക്കമ്മീഷണറോട് പങ്കെടുക്കാന്‍ നിര്‍ദേശിക്കുക. എന്നാല്‍ പട്ടാളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫ് തീരുമാനിക്കുകയായിരുന്നു.

എട്ട് സാര്‍ക്ക് രാജ്യങ്ങളെയാണ് വിദേശകാര്യമന്ത്രാലയം മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചത്. ഇതില്‍ ഏഴുരാജ്യങ്ങളും ക്ഷണം സ്വീകരിച്ച് ചങ്ങിന് എത്തുമെന്ന് ഉറപ്പായി. സത്യപ്രതിജ്ഞക്ക് എത്തുന്ന രാഷ്ട്രത്തലവന്‍മാരുമായി നരേന്ദ്രമോദി ഹൈദരാബാദ് ഹൗസില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന മാത്രമാണ് പങ്കെടുക്കില്ല എന്ന് അറിയിച്ചിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് 26 ന് ജപ്പാന്‍ സന്ദര്‍ശനമുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഷേക്ക് ഹസീന അറിയിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Narendra Modi, Navas Shereef.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.