Latest News

കുപ്പിക്കുട മുതല്‍ മ്യൂസിക് ബോക്സുവരെ പുതുമകള്‍ നിരന്ന് സ്കൂള്‍ വിപണി

കാസര്‍കോട്: കുപ്പിക്കുട മുതല്‍ കാര്‍ട്ടൂണ്‍ ബോക്സുവരെ. ബാഗുകളില്‍ ആംഗ്രി ബേഡും ബാറ്റ്മാനും സ്പൈഡര്‍മാനും.... സ്കൂള്‍ തുറക്കാറായതോടെ വിപണിയില്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ച് വിവിധ നിറങ്ങളിലും രൂപങ്ങളിലും ബാഗും കുടയും ലഞ്ച് ബോക്സും നിരന്നു.

കുടകളില്‍ വര്‍ണക്കുടകള്‍ക്കും കാര്‍ട്ടൂണ്‍ കുടക്കുമാണ് ഡിമാന്‍ഡ്. കുപ്പിയില്‍ സൂക്ഷിക്കുന്ന ത്രീഫോള്‍ഡ് കുടയും കുട്ടികളെ ആകര്‍ഷിക്കുന്നു. കുടയുടെ കൂടെ സ്പൈഡര്‍മാര്‍ സിഡിയും സൗജന്യമായി നല്‍കുന്നു. പോപ്പി നാനോ കുടയാണ് മറ്റൊരു ആകര്‍ഷണം. കുട്ടിക്കുടകള്‍ക്ക് 360 മുതല്‍ മുകളിലോട്ടാണ് വില. 

സ്കൂള്‍ വിപണിയില്‍ ബ്രാന്‍ഡഡ് സാധനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കാസര്‍കോട്ടെ വ്യാപാരി സാദത്ത് സിറ്റി പറയുന്നു. ബാഗുകളില്‍ ത്രീഡി ആനിമേഷന്‍ ബാഗുകളാണ് വിപണിയില്‍ പുതു തരംഗം. ആംഗ്രി ബേഡ്, സ്പൈഡര്‍മാന്‍, ബാറ്റ്മാന്‍, ബാര്‍ബി, ബെന്‍ടെന്‍ തുടങ്ങിയ ആനിമേഷന്‍ കഥാപാത്രങ്ങളാണ് ബാഗുകളില്‍ നിറയുന്നത്. 

ത്രീഡി ബാഗുകള്‍ക്ക് 450 മുതല്‍ മുകളിലോട്ടാണ് വില. സ്കൂബിഡേ, സ്കൈ ബാഗ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, വൈല്‍ഡ് ക്രാഫ്റ്റ്, വിഐപി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കാണ് പ്രിയം. ബാഗുകളുടെ കൂടെ സമ്മാനങ്ങളുമുണ്ട്. 275 മുതല്‍ മുകളിലോട്ടാണ് ബാഗുകളുടെ വില. വിദേശത്തുനിന്നുള്ള ബാഗുകളും വിപണിയില്‍ സുലഭം. മ്യൂസിക്, ലൈറ്റ് എന്നിവയുള്ള പെന്‍സില്‍ ബോക്സും കുട്ടികളെ ആകര്‍ഷിക്കാന്‍ വിപണിയിലുണ്ട്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.