ഉദുമ: മൊബൈല്‍ മോഷണം ആരോപിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ഗ്രീന്‍വുഡ് സ്‌കുള്‍ വിദ്യാര്‍ത്ഥിനിയും പാക്യാര ബദരിയ നഗറിലെ ഷംസീനയുടെ മരണത്തെ കുറിച്ച് ഉന്നത തല അന്വേഷണം നടത്തുക, പോലീസ് കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കുക, നീതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആക്ഷന്‍ കമ്മിററി പാലക്കുന്ന് ടൗണില്‍ നടന്ന സായഹ്‌ന ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
ഉന്നതല അന്വേഷണത്തിലൂടെ ഷംസീനയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിച്ച് പൊതുസമൂഹത്തിന്റെ ആശങ്ക അകററണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ധര്‍ണ്ണയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.
ആക്ഷന്‍ കമ്മിററി ചെയര്‍മാന്‍ കെ.വി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍, വൈ.പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍, സി.പി.എം ഉദുമ എരിയ സെക്രട്ടറി കെ.വി.കുഞ്ഞിരാമന്‍, ഡി.സി.സി അംഗം ഹക്കീം കുന്നില്‍, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, യൂത്ത്‌ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി ടി.ഡി കബീര്‍, ഐ.എന്‍.എല്‍ പഞ്ചായത്ത് സെക്രട്ടറി ഷെരീഫ് പാക്യാര, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി മഹേഷ്, പി. ഇസ്മായീല്‍, വാസു മാങ്ങാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി. ബാലകൃഷ്ണന്‍, ആയിഷാബി തുടങ്ങിയവര്‍ സംബന്ധിച്ചു. വി.ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,shamseena, Greenwoods, Pakiyara, Udma, Darna, palakunnu

No comments:
Post a Comment