കണ്ണൂര്‍: തളിപ്പറമ്പ് കപ്പാലം മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്ഡിപിഐയുടെ മണ്ഡലം കമ്മിറ്റി ഓഫീസ് തകര്‍ത്ത് തീവച്ചു. രാവിലെ പത്തോടെ തീ ഉയരുന്നത് കണ്ട് പരിസരവാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ വാതിലുകളും ജനാലകളും തകര്‍ത്ത് തൊട്ടടുത്ത കിണറ്റിലിട്ട നിലയിലാണ്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് തകര്‍ത്ത ശേഷം തീവയ്ക്കുകയായിരുന്നുവെന്ന് കരുതുന്നു.
കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് തകര്‍ത്ത ശേഷം തീവയ്ക്കുകയായിരുന്നുവെന്ന് കരുതുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസവും ഓഫീസിനു നേരേ അക്രമം നടന്നിരുന്നു. തളിപ്പറമ്പ് എസ്‌ഐ പി.വി. രാമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment