Latest News

സ്ത്രീധന പീഡനം: ഭര്‍ത്താവിനും പിതാവിനുമെതിരെ യുവതി കോടതിയില്‍

കാഞ്ഞങ്ങാട്: സ്ത്രീധനമാവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി ഭര്‍ത്താവിനും ഭര്‍തൃ പിതാവിനുമെതിരെ കോടതിയില്‍ ഹരജി നല്‍കി.

കരിന്തളം കയനിയിലെ ബാലന്റെ മകള്‍ കെ ലസിത(27)യാണ് ഭര്‍ത്താവ് എളേരിത്തട്ട് കവുങ്ങ്‌വളപ്പിലെ കെ വി സുധീഷ് (36), പിതാവ് പി വി ഭാസ്‌ക്കരന്‍ (65) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.
2011 ഒക്‌ടോബര്‍ 23ന് വരക്കാട് നന്ദനം ഓഡിറ്റോറിയത്തിലാണ് സുധീഷും ലസിതയും വിവാഹിതരായത്.
വിവാഹവേളയില്‍ ലസിതയുടെ വീട്ടുകാര്‍ സുധീഷിന് 3 ലക്ഷം രൂപയും 12 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് സുധീഷും ഭാസ്‌ക്കരനും ലസിതയെ പീഡിപ്പിക്കുകയായിരുന്നു.
കാസര്‍കോട്ടെ ഒരു സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയായിരുന്ന ലസിത ഭര്‍ത്താവിന്റെ നിര്‍ബന്ധം കാരണം ജോലി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിമാസം പത്തായിരത്തോളം രൂപ ലസിതക്ക് ആശുപത്രിയിലെ ജോലിയില്‍ ലഭിച്ചിരുന്നു. പീഡനം അസഹ്യമായതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്ന ലസിത കഴിഞ്ഞ ദിവസമാണ് കോടതിയെ സമീപിച്ചത്.
ജോലി നഷ്ടമായതിനാല്‍ തനിക്ക് ജീവിക്കാന്‍ വരുമാനമാര്‍ഗ്ഗമില്ലെന്നും ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും ചെലവിന് ലഭിക്കണമെന്നും ലസിതയുടെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.