ഉദുമ: ഉദുമ നിയമസഭാ മണ്ഡലത്തില്‍ ഇടതു കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി യു.ഡി.എഫിന് മുന്നേറ്റമുണ്ടായത് ഈ മണ്ഡലത്തില്‍ ക്രിമിനലുകളെ കൂട്ടുപിടിച്ച് സി.പി.എം. നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള ജനരോഷമാണെന്ന് മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എം.എസ്. മുഹമ്മദ്കുഞ്ഞി, ജനറല്‍ സെക്രട്ടറി ഷാഫി ഹാജി കട്ടക്കാല്‍ പറഞ്ഞു.
ഉദുമയിലെ സി.പി.എം. എം.എല്‍.എ. പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രം യു.ഡി.എഫ് സര്‍ക്കാറില്‍നിന്നും കിട്ടുന്ന ആനുകൂല്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രതിഷേധം കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ രണ്ടു ദശകങ്ങളായി യു.ഡി.എഫ്. പ്രവര്‍ത്തകരെയും മുസ്ലിം ലീഗ് പ്രവര്‍ത്തകരെയും അടിച്ചൊതുക്കി കള്ളക്കേസില്‍ കൂടുക്കി പാര്‍ട്ടി വളര്‍ത്താന്‍ നോക്കിയ സി.പി.എമ്മിനെതിരെയുള്ള ജനാധിപത്യ മാര്‍ഗമായാണ് സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്ന ഉദുമയിലെ വോട്ടര്‍മാര്‍ ഉപയോഗിച്ചത്.
ബി.ജെ.പി.യും സി.പി.എമ്മും ഓരേ നാണയത്തിന്റെ രണ്ടു വശമാണെന്ന് കഴിഞ്ഞ കാലയളവിലെ മുസ്ലിം ലീഗിനെതിരെയുള്ള സി.പി.എമ്മിന്റെ കടന്നുകയറ്റം തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉദുമ നിയോജക മണ്ഡലം യു.ഡി.എഫിനെ നെഞ്ചിലേറ്റാനുള്ള ഒരുക്കത്തിലാണെന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം സൂചന നല്കുന്നു.
ഉദുമയില്‍ യു.ഡി.എഫിന്റെ മുന്നേറ്റത്തിന് കളമൊരുക്കിയ ജനാധിപത്യ വിശ്വാസികളെയും വോട്ടര്‍മാരെയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച യു.ഡി.എഫ്. മണ്ഡലം, പഞ്ചായത്ത്, ബൂത്തുതല നേതാക്കളെയും ഇരുവരും അഭിനന്ദിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment