കാഞ്ഞങ്ങാട്: കാന്തപുരം വിഭാഗം സുന്നി നേതാവിന്റെ മകളുടെ വിവാഹം ജമാഅത്ത് ബഹിഷ്‌ക്കരിച്ചു. ഇതിനെ തുടര്‍ന്ന് കാന്തപുരം വിഭാഗത്തില്‍പ്പെട്ട മത പണ്ഡിതന്മാര്‍ സ്ഥലത്തെത്തി വിവാഹം നടത്തിക്കൊടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സ് ഉടമ ബല്ലാകടപ്പുറത്തെ അബ്ദുള്‍ ഹമീദ് മദനിയുടെ മകള്‍ റാബിയത്തുല്‍ അദബിയയുടെ വിവാഹമാണ് ഞായറാഴ്ച മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് സമസ്ത നേതാവും മഞ്ചേശ്വരം സംയുക്ത ഖാസിയുമായ സയ്യിദ് ഉമര്‍ഫാറൂഖ് തങ്ങളുടെ നേതൃത്വത്തില്‍ നടത്തിയത്. ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലൂണ്ടി, എം.അലികുഞ്ഞി മുസ്ല്യാര്‍ തുടങ്ങിയ നിരവധി പണ്ഡിതന്‍മാരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആലാമിപ്പള്ളി സുന്നി സെന്റര്‍ കമ്മറ്റിയുടെ സഹകരണത്തോടെയുള്ള വിവാഹം.
ഒരു കൊല്ലം മുമ്പ് ബല്ലാകടപ്പുറം ജമാഅത്ത് പരിധിയില്‍ ഹമീദ് ഹാജിയുടെ നേതൃത്വത്തില്‍ നടത്തിയ സുന്നീ സമ്മേളനം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കാന്തപുരം വിഭാഗം സുന്നി നേതാക്കളെ ബല്ലാകടപ്പുറം ജമാഅത്തിന്റെ പരിധിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം പരസ്യമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുന്നി നേതാക്കള്‍ സമ്മേളനം മാററി വെക്കുകയുണ്ടായി.
പിന്നീട് ഒരു മാസത്തിന് ശേഷം ശക്തമായ പോലീസ് സംരക്ഷണത്തില്‍ ബല്ലാകടപ്പുറത്ത് വിപുലമായ സുന്നി സമ്മേളനം നടത്തുകയുമുണ്ടായി. ഈ സമ്മേളനത്തിനെത്തിയ സുന്നി പ്രവര്‍ത്തകരെ അക്രമിക്കാന്‍ ശ്രമിച്ച മുസ്‌ലിം ലീഗ്, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് ലാത്തിചാര്‍ജ് ചെയ്ത് വിരട്ടിയോടിക്കുകയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി മദനി ഹമീദ് ഹാജിക്ക് നേരെയും വീടിന് നേരെയും നിരവധി തവണ അക്രമണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഹമീദ് ഹാജിയുമായി ബല്ലാകടപ്പുറം ജമാഅത്ത് കമ്മിററി നിസ്സഹരണത്തിലായിരുന്നു.
ഞായറാഴ്ച നടന്ന വിവാഹ ചടങ്ങില്‍ ബല്ലാ കടപ്പുറത്തെ ലീഗുകാരായ ജമാഅത്ത് ഭാരവാഹികള്‍ സംബന്ധിച്ചില്ലെങ്കിലും എ ന്‍ എ ഖാലിദ്, ടി.അബൂബക്കര്‍ തുടങ്ങിയ ലീഗ് നേതാക്കളും പി.കരുണാകരന്‍ എം. പി അടക്കമുള്ള സി പി എം, കോണ്‍ഗ്രസ് നേതാക്കളും സംബന്ധിച്ചു.
No comments:
Post a Comment