കാഞ്ഞങ്ങാട്: പ്രസ്സ്‌ഫോറം മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എം.വി.ദാമോദരന്‍ സ്മാരക അവാര്‍ഡ് ഇത്തവണ മികച്ച കാര്‍ട്ടൂണുകള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്. 2013 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പത്രങ്ങളില്‍ അടിച്ച് വന്ന സാമൂഹിക പ്രതിബദ്ധതയുള്ള കാര്‍ട്ടൂണുകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
സുരേന്ദ്രന്‍ സ്മാരക ദൃശ്യ മാധ്യമ അവാര്‍ഡ് മികച്ച വാര്‍ത്താ അവതാരകര്‍ക്ക് നല്‍കും. മികച്ച ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിന് തോട്ടോന്‍ കോമന്‍ മണിയാണി എന്‍ഡോവ്‌മെന്റ് നല്‍കുന്നത് സായാഹ്ന പത്രങ്ങളില്‍ വന്ന മികച്ച റിപ്പോര്‍ട്ടിങ്ങിന് കെ.രാവുണ്ണി എന്‍ഡോവ്‌മെന്റും നല്‍കും.
എന്‍ട്രികള്‍ ജൂലൈ 15ന് മുന്‍പ് സെക്രട്ടറി, കാഞ്ഞങ്ങാട് പ്രസ്സ്‌ഫോറം, ബസ്സ്റ്റാന്റ് ബില്‍ഡിംഗ്, കാസര്‍ഗോഡ് എന്ന വിലാസത്തില്‍ അയക്കുക.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment