കൊച്ചി: ഹോം സ്റ്റേയില്‍ നടത്തുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്നും ചാടിയ ഡോക്ടര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശിയായ ചീഫ് ഫിസിഷ്യനാണ് പരിക്കേറ്റത്. ഇദ്ദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ടാണ് ഷാഡോ പോലീസ് കടവന്ത്ര എളംകുളത്തെ ഹോം സ്റ്റേയില്‍ റെയ്ഡിനെത്തിയത്. വിവരമറിഞ്ഞതോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഡോക്ടര്‍ ഷെയ്ഡില് തട്ടി നിലത്തു പതിച്ചതിനാല്‍ ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
പുറത്തും തലയ്ക്കും പരിക്കേറ്റ ഇയാളെ പൊലീസുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹോംസ്റ്റേയില്‍ നടത്തിപ്പുകാരിയായ സ്ത്രീയെ കൂടാതെ ഒരു യുവതിയുമുണ്ടായിരുന്നു. പൊലീസ് കേസെടുത്തിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, Rade
No comments:
Post a Comment