Latest News

മകളെ ശല്യംചെയ്ത യുവാക്കളെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

പുതുവേലി: കുളിക്കാനെത്തിയ മകളെ ശല്യംചെയ്ത യുവാക്കളെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലിയില്‍ ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.
പരിക്കേറ്റ മുേത്താലപുരം സ്വദേശികളായ പാറപ്പുറം സെനില്‍ കൃഷ്ണന്‍ (25) കണ്ണംകുളങ്ങര രാജേഷ് (25) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും കരിമറ്റം കെ.എം. വിനുവിനെ (31) കൂത്താട്ടുകുളം ദേവമാത ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. 

മകളെ രക്ഷിക്കുന്നതിനായി യുവാക്കളെ അക്രമിക്കേണ്ടിവന്ന പുതുവേലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ജോസും പരിക്കേറ്റ് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചമുതല്‍ ഇവര്‍ മദ്യപിച്ച് ജോസ് വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്തുള്ള ചിറയില്‍ കുളിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ജോസിന്റെ രോഗിയായ ഭാര്യയും മകളുമാണ് ഉണ്ടായിരുന്നത്. പാചക ത്തൊഴിലാളിയാണ് ജോസ്. പാചകം കഴിഞ്ഞ് വൈകീട്ട് 4.30 ഓടെയാണ് വീട്ടിലെത്തുന്നത്. 

ജോസിന്റെ മകള്‍ ചിറയില്‍ കുളിക്കാന്‍ ചെന്നപ്പോള്‍ യുവാക്കള്‍ മോശമായ രീതിയില്‍ സംസാരിച്ചു. സംഭവം കണ്ടുകൊണ്ടിരുന്ന ജോസ് യുവാക്കളുമായി തര്‍ക്കത്തിലായി. വാക്കേറ്റത്തെത്തുടര്‍ന്ന് ജോസിനെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ട് ജോസിനെ അനുനയിപ്പിച്ച് വീട്ടില്‍ എത്തിച്ചു. യുവാക്കള്‍ ജോസിന്റെ വീട്ടിലെത്തി പിന്നെയും ബഹളവും അസഭ്യവര്‍ഷവും നടത്തി. ഇതേ ത്തുടര്‍ന്നാണ് ജോസ് വാക്കത്തിയെടുത്ത് വെട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു.
സെനിലിന്റെ തലയിലും രാജേഷിന്റെ കഴുത്തിലുമാണ് വെട്ടേറ്റത്. ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിനുവിനും തലയിലാണ് വെട്ടെങ്കിലും പരിക്ക് സാരമുള്ളതല്ലെന്ന് അസ്​പത്രിഅധികൃതര്‍ പറഞ്ഞു. രാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി രാമപുരം സി.ഐ. പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.