കണ്ണൂര്‍: പൗരന്മാരെ ലളിത ജീവിതം ശീലിപ്പിക്കാന്‍ പോലീസിന്റെ ബോധവത്‌കരണം വരുന്നു. ജനമൈത്രി പോലീസിനെ ഉപയോഗിച്ചു ബോധവത്‌കരണം നടത്താനാണ് ആഭ്യന്തരവകുപ്പിന്റെ ശ്രമം. ആര്‍ഭാട ജീവിതം അതിരുവിട്ട് പലപ്പോഴും ദുരന്തത്തിലേക്കു വഴിമാറുന്ന സാഹചര്യം കണക്കിലെടുത്താണു പോലീസ് വകുപ്പിന്റെ തീരുമാനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇത്തരം നിര്‍ദേശം മുന്നോട്ടുവച്ചത്. സാമ്പത്തിക സാഹചര്യം നോക്കാതെ കൊള്ളപ്പലിശയ്‌ക്കു പണം കടം വാങ്ങി ആര്‍ഭാട ജീവിതം നയിക്കുന്ന പലരും പിന്നീട് ബ്ലേഡ് സംഘത്തിന്റെ ഭീഷണിയില്‍പ്പെട്ടു പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലാണു പോലീസ് വകുപ്പിന്റെ ബോധവത്‌കരണം. ആര്‍ഭാട മോഹം ബോധവത്‌കരണത്തിലൂടെ ഒഴിവാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണു പോലീസ്.
ആര്‍ഭാട വിവാഹം, ആഡംബര വീട് നിര്‍മാണം തുടങ്ങി ആര്‍ഭാട ജീവിതം ഒഴിവാക്കി മിതജീവിതം നയിക്കേണ്ടതിന്റെ ഔചിത്വം പോലിസിലൂടെ ജനങ്ങളിലെത്തിക്കും. സ്വര്‍ണാഭരണ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ കാര്യകാരണങ്ങളും പോലീസ് വ്യക്‌തമാക്കും. ആര്‍ഭാട ജീവിതം നയിക്കുന്ന പലരും കടക്കെണിയില്‍ അകപ്പെടുന്നതും കടം വീട്ടാനാകാതെ പിന്നീട് ഇവര്‍ ആത്മഹത്യയിലേക്ക് അഭയം പ്രാപിക്കുന്നതും ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കാണു ബോധവത്‌കരണത്തിന്റെ ചുമതല. നാട്ടുകാരുമായും അടുപ്പമുള്ളതിനാല്‍ പോലീസ് ബീറ്റ് ഓഫീസര്‍മാരുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ആഭ്യന്തരവകുപ്പിനുള്ളത്.
തങ്ങളുടെ ബീറ്റ് കേന്ദ്രങ്ങളിലെ വീടുകളില്‍ നേരിട്ടെത്തി ബീറ്റ് ഓഫീസര്‍മാര്‍ ബോധവത്‌കരണം നടത്തും. ഉപഭോഗവസ്‌തുക്കള്‍ അനാവശ്യമായി വാങ്ങിക്കൂട്ടുന്നതിനെകുറിച്ചും ഇവര്‍ സംസാരിക്കും. സ്‌ത്രീകളിലും കുട്ടികളിലും ഒരു പോലെ ബോധവത്‌കരണം നടത്താനാണു നീക്കം.
മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയ്‌ക്കെതിരേയും ആരോഗ്യസംരക്ഷണം, കുടുംബ ഐക്യം എന്നിവയെ കുറിച്ചും ബീറ്റ് ഓഫീസര്‍മാര്‍ ക്ലാസെടുകളെടുക്കും. ബീറ്റ് ഓഫീസര്‍മാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് മേലുദ്യോഗസ്‌ഥര്‍ക്കു കൈമാറും. പോലീസിന്റെ ഇടപെടലിലൂടെ പൊങ്ങച്ചവും ആര്‍ഭാടവും ഒരു പരിധിവരെ ഇല്ലാതാക്കാനാകുമെന്ന വിശ്വാസത്തിലാണ് സംസ്‌ഥാന ആഭ്യന്തരവകുപ്പ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment