ലക്‌നൗ : ഉത്തര്‍പ്രദേശിലെ ചുരേബ് റെയില്‍വേ സ്റ്റേഷനുസമീപം ഗോരഖ്ധാം എക്‌സ്പ്രസ് നിര്‍ത്തിയിട്ടിരുന്ന ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരാനിടയുള്ളതായി റെയില്‍വേ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും ഹിസാര്‍ വഴി ഗോരഖ്പുരിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്.
ചരക്ക് തീവണ്ടി നിര്‍ത്തിയിട്ടിരുന്ന ട്രാക്ക് തന്നെ എക്‌സ്പ്രസ് ടെയിനും അനുവദിച്ചതാണ് അപകടത്തിനിടയാക്കിയത്. കൂട്ടിയിടിയെ തുടര്‍ന്ന് എന്‍ജിനും ഒരു എസി കോച്ച് അടക്കം ആറ് ബോഗികളും പാളം തെറ്റി.
കൂട്ടിയിടിയുടെ ശക്തിയില്‍ ബോഗികള്‍ ആകാശത്തേക്ക് ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തന സൗകര്യങ്ങളുള്ള പ്രത്യേക ട്രെയിന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റെയില്‍ വേസ്റ്റേഷനില്‍ നിന്നും പ്രധാന റോഡിലേക്ക് മൂന്നു കിലോമീറ്റര്‍ ദൂരമുള്ളത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പോലീസ് പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,Train Accident.

No comments:
Post a Comment