Latest News

സച്ചിന്റെ ഫുട്ബോള്‍ ടീമിന് പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ്‌

തിരുവനന്തപുരം: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഉടമസഥതയിലുള്ള ഇന്ത്യന്‍ സോക്കര്‍ ലീഗിലെ ടീമിന്റെ പേരു പ്രഖ്യാപിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് എന്നാണ് കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടീമിന്റെ പേര്. സച്ചിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ടീമിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസിഡറാവാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം സച്ചിന്‍ സ്വീകരിച്ചു. അടുത്ത വര്‍ഷം ജനവരി, ഫിബ്രവരി മാസങ്ങളിലാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്.

കേരളം തനിക്ക് നല്‍കിയ സ്വീകരണത്തില്‍ അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന ടീം കേരളത്തിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന്‍ പറഞ്ഞു. തന്നെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നു വിശേഷിപ്പിക്കുന്നതിന്റെ വെളിച്ചത്തിലാണ് ടീമിന് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നു പേരിട്ടിരിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.

ചൊവ്വാഴ്ച കാലത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സച്ചിന്‍ പതിനൊന്നേ കാലോടെയാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്കായെത്തിയത്. സച്ചിന്‍ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും മുഖ്യമന്ത്രി സച്ചിന് സംസ്ഥാനത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിക്കുകയും ചെയ്തു.

സച്ചിനെ കാണാന്‍ വിമാനത്താവളത്തിലും സെക്രട്ടേറിയറ്റിലും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മന്ത്രിസഭാംഗങ്ങള്‍ ഏറെക്കുറെ പൂര്‍ണമായും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും സച്ചിനെ കാണാന്‍ എത്തിയിരുന്നു. സച്ചിന്‍ പിന്നീട് വി.എസ്. അച്യുതാനന്ദനെയും സന്ദര്‍ശിക്കുന്നുണ്ട്.

ടീമിന്റെ രജിസ്‌ട്രേന്‍ സംബന്ധിച്ച് കാര്യങ്ങള്‍ക്കായി ചൊവ്വാഴ്ച വൈകീട്ട് സച്ചിന്‍ കൊച്ചിയിലുമെത്തുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.