മംഗളം വാരികയുടെ ഏറ്റവും പുതിയ ലക്കത്തില്‍ കവര്‍ ഗേളായി സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാ എസ്.നായര്‍. മലയാളം മാധ്യമചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു മലയാളം വാരിക ക്രിമിനല്‍ കേസിലെ പ്രതിയുടെ ഫോട്ടോ കവര്‍ പേജില്‍ അച്ചടിച്ചത്. സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായിട്ടുണ്ട്. മികവുറ്റ വായനയുടെ 45 വര്‍ഷങ്ങള്‍ എന്നാണ് മംഗളം വാരികയുടെ ക്യാപ്ഷന്‍.
സരിത പറയാന്‍ പലതും ബാക്കി എന്ന് കവര്‍ പേജില്‍ കൊടുത്തിരിക്കുന്നതും കാണാം. ജൂണ്‍ രണ്ടിനാണ് സരിതയുടെ ചിത്രമുള്ള മംഗളം വാരിക പുറത്തിറങ്ങുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്ന സരിത എങ്ങനെ തട്ടിപ്പുകാരി എന്നതിനെപ്പറ്റിയാണ് സരിത പറയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Mangalam Variga, Saritha.S.Nair, Cover Photo.


No comments:
Post a Comment