Latest News

ജയചന്ദ്രന്‍ അറബി വേഷത്തില്‍


അറബിവേഷം കണ്ടാല്‍ തന്നെ ഓര്‍മ വരുന്ന ഒരു സംഗതിയുണ്ട്. പണ്ട് ദാസനും വിജയനും അറബി വേഷത്തില്‍ ഗള്‍ഫിലേക്ക് പോയത്. അത്ര പെട്ടെന്നൊന്നും മറക്കാനാവുന്ന ഒന്നല്ലല്ലോ അത്. പറഞ്ഞു വരുന്നത് ദാസനെയും വിജയനെയും കുറിച്ചല്ല. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്റെ പുതിയ അറബി വേഷത്തെക്കുറിച്ചാണ്.

ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നണമെന്നാണല്ലോ പഴഞ്ചൊല്ല്. അപ്പോപ്പിന്നെ അറബി നാട്ടില്‍ ചെന്നാല്‍ അറബിയാവാതെ മറ്റെന്താ വഴി. ജയചന്ദ്രനും അതേ ചെയ്തുള്ളൂ. അറബിവേഷം ധരിച്ചുള്ള ഫോട്ടോകള്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു. ജയചന്ദ്രന്‍ എന്ന കലാകാരനെ ഒരിക്കലും സങ്കല്‍പ്പിച്ചു പോലും നോക്കിയിട്ടുണ്ടാവില്ല ആരും തന്നെ ഈ വേഷത്തില്‍. എന്തായാലും ജയചന്ദ്രന്റെ അറബി വേഷം എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ മട്ടാണ്.

വേഷം മാറിയാലും ജയചന്ദ്രന്‍ എന്ന സംഗീതജ്ഞന്‍ മാറില്ല. ഫെയ്സ്ബുക്കിലെ ജയചന്ദ്രന്റെ വാക്കുകളില്‍ നിന്നും ഇത് വ്യക്തമാകും. മണല്‍ത്തരികളുടെ സംഗീതവും കാറ്റിന്റെ താളവും ചേര്‍ന്നുള്ള ഒരു വ്യത്യസ്ത ലോകത്തിലാണ് താന്‍ എന്നാണ് ജയചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലായാലും സംഗീതത്തെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ജയചന്ദ്രന്റെ ഈ യാത്ര ഒരുപക്ഷേ മരുഭൂമിയുടെ സംഗീതത്തില്‍ നിന്നും പുതിയൊരു ഈണം കണ്ടെത്താനുള്ളൊരു ശ്രമമായിരിക്കും.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.