ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ചരിത്ര വിജയത്തിലേക്ക് നയിച്ച നരേന്ദ്ര മോഡിയെ ബി.ജ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയാണ് മോഡിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജ്, മുരളി മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ പിന്താങ്ങി.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ നരേന്ദ്ര മോഡി അദ്വാനിയുടെ കാല്‍ തൊട്ട് വന്ദിച്ചതും ശ്രദ്ധിക്കപ്പെട്ടു. മോഡിയെ തോളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച ശേഷം ഇരുവരും പരസ്പരം ആശ്‌ളേഷിച്ചു.
നേതാവായി തിരഞ്ഞെടുത്ത മോഡിയെ അഭിനന്ദിച്ചു കൊണ്ട് അദ്വാനി, ബി.ജെ.പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ്, മുരളി മനോഹര്‍ ജോഷി, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയവര്‍ സംസാരിച്ചു. മോഡിയെ അഭിനന്ദിച്ച് സംസാരിച്ച അദ്വാനി ഒരവസരത്തില്‍ വികാരധീനനാവുകയും ചെയ്തു. ബി.ജെ.പിയുടെ സ്വപ്നം സാക്ഷാത്കരിച്ച ചരിത്ര നിമിഷമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇതാദ്യമായാണ് മോഡി സെന്‍ട്രല്‍ ഹാളിലെത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് 3.15ന് നരേന്ദ്ര മോഡി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കും. ഈ മാസം 25 മുതല്‍ 27വരെയുള്ള ഏതെങ്കിലും ദിവസമാകും സത്യപ്രതിജ്ഞ നടക്കുക. തിരഞ്ഞെടുപ്പില്‍ 336 സീറ്റുകളാണ് ബി.ജെ.പിയും സഖ്യകക്ഷികളും നേടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Narendra Modi, BJP, Prime minister.
No comments:
Post a Comment