തിരുച്ചിറപ്പിള്ളി: മുന്‍ പി.ബി അംഗവും മുതിര്‍ന്ന സി.പി.എം നേതാവുമായ ആര്‍.ഉമാനാഥ് അന്തരിച്ചു. സി.പി.എം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു മലയാളി കൂടിയായ ഉമാനാഥ്. രാവിലെ 7.50നായിരുന്നു അന്ത്യം. അരോഗ്യനില മോശമായതിനാല്‍ ഏറെനാളായി അസ്പത്രിയിലായിരുന്നു.
1922ല്‍ കോഴിക്കോട് ജനിച്ച ഉമാനാഥ് വിദ്യാര്‍ത്ഥി ജീവിത കാലഘട്ടത്തില്‍ തന്നെ തമിഴ്‌നാട്ടിലേക്ക് മാറി താമസിച്ചു. 1977ലും 1980ലും തമിഴ്‌നാട് നിയമസഭയിലേക്ക് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം.
മൂന്നാമത്തെയും നാലാമത്തെയും ലോകസഭകളിലേക്ക് പുതുക്കോട്ട മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സി.പി.ഐ എമ്മിന്റെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭീകര സംഘടനയായ എല്‍.ടി.ടിക്ക് എതിരെയും ശ്രീലങ്കയില്‍ തമിഴ് വംശജര്‍ നേരിടുന്ന വിവേജനത്തിനെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹം. സി.പി.എമ്മിലെ മലയാളികളായ നേതാക്കളില്‍ പ്രഗല്‍ഭനായിരുന്നു ഉമാനാഥ്.
അന്തരിച്ച പാപ്പ ഉമാനാഥ് ഭാര്യയാണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം യു. വാസുകി, യു. നിര്‍മല്‍റാണി എന്നിവരാണ് മക്കള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, CPM, Umanath, Obituary.

No comments:
Post a Comment