നീലേശ്വരം: കോണ്‍ഗ്രസ് ഓഫിസിനെച്ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ നേതാക്കള്‍ വാക്കു പാലിച്ചില്ലെന്നാരോപിച്ചു പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ചിറപ്പുറം പത്താം വാര്‍ഡ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഓഫിസിനെ ചൊല്ലിയാണ് തര്‍ക്കം. പാര്‍ട്ടിയില്‍ നിന്നു തെറ്റിപ്പിരിഞ്ഞു ഡിഐസി രൂപീകരിച്ച വേളയില്‍ ജില്ലാ നേതാവായിരുന്ന എന്‍. മഹേന്ദ്രപ്രതാപ് ചെയര്‍മാനായി രൂപീകരിച്ച സേവാസമിതിയുടെ പേരില്‍ അന്നത്തെ മണ്ഡലം ഭാരവാഹിയും പിന്നീട് ഡിഐസി പക്ഷക്കാരനുമായിരുന്ന കെ.പി. സുകുമാരനില്‍ നിന്ന് ഓഫിസ് എഴുതി വാങ്ങുകയായിരുന്നു.
ബ്ളോക്ക് ഭാരവാഹിത്വം നല്‍കി എന്‍. മഹേന്ദ്രപ്രതാപിനെ തിരിച്ചെടുത്തതോടെ പാര്‍ട്ടി ഓഫിസ് തിരിച്ചു നല്‍കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നും വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി നേതൃത്വം ഇടപെട്ടതോടെ നേതാക്കളായ കെ. വെളുത്തമ്പു, പി.കെ. ഫൈസല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഓഫിസ് തിരിച്ചു കിട്ടുന്നതിനായി വേണ്ട നടപടികള്‍ ഉണ്ടാകുമെന്നും ഉറപ്പു നല്‍കി.
എന്നാല്‍ ഇക്കാര്യത്തില്‍ വാക്കു പാലിക്കാത്തതിനെ തുടര്‍ന്നാണു വാര്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ യോഗം ചേര്‍ന്നു ഭാരവാഹികള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വാര്‍ഡ് കുടുംബയോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. ടി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി സി. വിദ്യാധരന്‍, കെ.വി. ശശികുമാര്‍, കെ.പി. രാജു, കെ.വി. രാഘവന്‍, പഞ്ചായത്ത് മുന്‍ അംഗം പി.പി. മാധവി, കെ.വി. വിജയലക്ഷ്മി, കെ.വി. സുനില്‍രാജ്, പി. ഹരിദാസ്, കെ. വിജയകുമാര്‍, കെ. ദാമോദരന്‍ പ്രസംഗിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment