Latest News

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠികള്‍ ബലാത്സംഗം ചെയ്ത് കൊന്നു

ഇന്‍ഡോര്‍:പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു. ഇന്‍ഡോറിലെ കസ്രാവാഡിലെ ജി ആര്‍ വൈ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയിലെ ലാസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിനിയായ നിധി അഗര്‍വാള്‍ (23) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബലാത്സംഗം ചെയ്ത ശേഷം നിധിയെ മണ്ണെണ്ണ ഒഴിച്ച് കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ അക്ഷയ് ജോഷി, അങ്കിത് റാത്തോര്‍, വിഷാല്‍ ചൗധറി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് മൂന്ന് ആണ്‍കുട്ടികളും വീട്ടിലെത്തി. കോളേജിലെ ഒരു പരിപാടിക്ക് വേണ്ടി ക്ഷണിക്കാനെത്തിയതാണെന്നാണ് ഇവര്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും മുറിവുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഗുരുതരമായ പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ വെച്ച് നല്കിയ മരണമൊഴിയിലാണ് മൂവര്‍സംഘം കുടുങ്ങിയത്. ഇവരിലൊരാളുടെ പ്രണയാഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.