ചിറ്റൂര്‍: മീനാക്ഷിപുരത്ത് ആദിവാസി ബാലിക മണിമേഖല(11)യെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ശെന്തില്‍വേല്‍ കൗണ്ടറെ വെള്ളിയാഴ്ച സംഭവസ്ഥലത്തുകൊണ്ടുവന്ന് തെൡവടുപ്പ് നടത്തും. സംഭവത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നതിനാല്‍ വന്‍ പോലീസ് സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തുകയെന്ന് എസ്‌ഐ പി.എം ഗോപകുമാര്‍ അറിയിച്ചു.
കഴിഞ്ഞ 18ാം തിയതിയായിരുന്നു സംഭവം. മണിമേഖലയുടെ കുടുംബം ശെന്തില്‍ വേലിന്റെ തെങ്ങിന്‍തോപ്പിലെ ചെറിയ ചായ്പ്പിലാണ് താമസം. സംഭവ ദിവസം മണിമേഖലയുടെ അമ്മയും സഹോദരനും ചായ്പ്പിനു സമീപത്തുണ്ടായിരുന്നു. കുറച്ചു അകലെയായി ഉണ്ടായിരുന്ന മണിമേഖലയെ തോട്ടമുടമ ശെന്തില്‍വേല്‍ തോട്ടത്തിനുള്ളിലെ കൊക്കോ ചെടികള്‍ക്കിടയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയും ചെയ്തുവെന്നാണ് കേസ്. രാത്രി ഏഴുമണിക്കാണ് സംഭവം നടന്നത്. പിന്നീട് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതാണെന്ന് ശെന്തില്‍വേല്‍ കൗണ്ടര്‍ മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു.
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്ന് ബലാത്സംഗമാണെന്ന് തെളിയുകയായിരുന്നു. ദിവസങ്ങളോളമായി നിരീക്ഷണത്തിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. എന്നാല്‍ പ്രതിയെ രക്ഷപ്പെടുത്താനായി പോലീസിന്റെ ഭാഗത്തുനിന്നും ശ്രമം നടന്നതായി നാട്ടുകാര്‍ ആരോപിച്ചു. ബാലികയുടെ ശരീരഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടും വിഷം കഴിച്ചുമരിച്ചതായി മഹസര്‍ തയ്യാറാക്കിയതായി നാട്ടുകാര്‍ ആരോപിച്ചു. മാധ്യമങ്ങളില്‍ നിന്നും വിവരങ്ങള്‍ മറച്ചുവയ്ക്കാനും പോലീസ് ശ്രമിച്ചതായി ആരോപണമുണ്ട്. അറസ്റ്റ് ചെയ്ത പ്രതിക്ക് സ്റ്റേഷനില്‍ അമിത പരിഗണന നല്കിയതും ജനങ്ങളെ രോഷാകുലരാക്കിയിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Rape, Police, Case, Arrested.
No comments:
Post a Comment