കാഞ്ഞങ്ങാട്: കാലവര്‍ഷം പടിവാതിലില്‍ എത്തിയിട്ടും നഗര മാലിന്യങ്ങള്‍ നീക്കി പരിപൂര്‍ണ്ണ ശുചീകരണം നടത്താന്‍ നഗരഭരണകര്‍ത്താക്കള്‍ തയ്യാറാവണമെന്ന് എസ്.എസ്.എഫ് കാഞ്ഞങ്ങാട് ഡിവിഷന്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മല്‍സ്യ മാര്‍ക്കറ്റും പരിസരവും അഴുക്കിനാല്‍ നിറഞ്ഞൊഴുകി രോഗാണു നിര്‍മ്മാണ കേന്ദ്രമായി മാറുമ്പോഴും നഗരത്തിലെ മര്‍മ്മ പ്രധാന ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് രാത്രികാലങ്ങളില്‍ അടുത്തുള്ള കട ഉടമകള്‍ തീ ഇടുകയും ഇത് മൂലം രാത്രികാലങ്ങളിലുള്ള യാത്രക്കാര്‍ക്ക് പ്രയാസം അനുഭവപ്പെടുമ്പോഴും നഗരസ ഭരണ പ്രതിപക്ഷാംഗങ്ങള്‍ മദ്യത്തില്‍ മുങ്ങിത്താണും പൊതുജന സേവനം മറന്നു പോകുന്ന അവസ്ഥയാണുള്ളത് എന്ന് യോഗം വിലയിരുത്തി.
ഡിവിഷന്‍ പ്രസിഡന്റ് മഹ്മൂദ് അംജദി പുഞ്ചാവി, റാഷിദ് ഹിമമി ബങ്കളം, ഹനീഫ് അഹ്‌സനി, ശിഹാബ് പാണത്തൂര്‍, ഇസ്മായില്‍ മൗലവി, ജഅ്ഫര്‍ ലത്വിഫി, അബ്ദുള്ള മൗലവി ക്ലായിക്കോട്, അബ്ദുല്‍ ജലീല്‍ പഴയകടപ്പുറം, താജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment