Latest News

വിശ്വസ്തയുടെ രുചിക്കൂട്ടിന് കാല്‍ നൂറ്റാണ്ട്; വേണു-ബേബി ദമ്പതികള്‍ക്ക് ആത്മ നിര്‍വൃതി

കാഞ്ഞങ്ങാട്: രുചിക്കൂട്ടില്‍ വിസ്മയം തീര്‍ത്ത് ആയിരങ്ങളെ വിരുന്നൂട്ടിയ വേണു-ബേബി ദമ്പതികളുടെ ദീപ തട്ടുകട സേവന പാതയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടു. കോട്ടച്ചേരി ബസ്സ്റ്റാന്റിന് പിറകിലുള്ള ദേവന്‍ റോഡില്‍ അരയാല്‍ത്തറയ്ക്കും ഗ്രോടെക് ജംഗ്ഷനും സമീപം വേണുവും സഹധര്‍മ്മിണി ബേബിയും ചേര്‍ന്ന് നടത്തുന്ന ചായക്കട വിശ്വസ്തതയുടെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ വേണു-ബേബി ദമ്പതികള്‍ക്ക് ആത്മനിര്‍വൃതി.

തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേരാണ് ദിനംപ്രതി വേണുവിന്റെ ചായക്കടയില്‍ എത്തി സംതൃപ്തി അടയുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിപ്പ്‌വടയും ചായയുമായി തുടങ്ങിയ വേണുവിന്റെ തട്ടുകടയില്‍ ഇപ്പോള്‍ രുചിയൂറുന്ന വിവിധയിനം പലഹാരങ്ങള്‍ക്ക് പുറമെ പത്തിരിയും കറിയും ലഭ്യമാണ്.
വളരെ ചുരുങ്ങിയ ചെലവില്‍ തൃപ്തികരമായ ഭക്ഷണം നല്‍കുന്നതാണ് ദീപ തട്ടുകടയുടെ പ്രത്യേകത. സമീപത്തെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരും രുചിക്കൂട്ട് ആസ്വദിക്കാനായി ഇവിടെ എത്തുന്നുണ്ട്. പുറമെ കല്ല്യാണ നിശ്ചയം തുടങ്ങിയ ചടങ്ങുകള്‍ക്കും മറ്റ് പൊതുപരിപാടികള്‍ക്കും ഭക്ഷണമെത്തിക്കുന്നതിനുള്ള ഉത്തരവാദിത്തവും വേണു നിര്‍വ്വഹിക്കുന്നു. കുറഞ്ഞ ചെലവില്‍ സാധാരണക്കാരെ വിരുന്നൂട്ടുന്ന വേണു-ബേബി ദമ്പതികള്‍ മികച്ച സേവനത്തില്‍ 25 വര്‍ഷം തികയ്ക്കുമ്പോള്‍ സംതൃപ്തമായ കുടുംബജീവിതം മുന്നോട്ട് പോകുന്നതിലപ്പുറം പറയത്തക്ക സമ്പാദ്യമൊന്നും ഈ ദമ്പതികള്‍ക്ക് ഇല്ല.
രണ്ടാമത്തെ മകള്‍ ദീപ മഞ്ചേരി കെ.എച്ച്.എം. ആശുപത്രിയില്‍ നേഴ്‌സും, മകന്‍ ദീപേഷ് നഗരത്തിലെ ഒരു ജ്വല്ലറിയില്‍ ജീവനക്കാരനുമാണ്. മൂത്ത മകള്‍ ദിവ്യ ഭര്‍ത്താവ് ഓട്ടോ ഡ്രൈവര്‍ രമേശനൊത്ത് കഴിയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Vanu, Baby, Tea Stal, kottachery

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.