Latest News

തോറ്റുപോയെന്ന ബന്ധുവിന്റെ തമാശ: പെണ്‍ക്കുട്ടി ആത്മഹത്യ ചെയ്തു

മംഗലാപുരം: റിസള്‍ട്ട് നോക്കാന്‍ ഏല്‍പ്പിച്ച മച്ചുനിയന്‍ തോറ്റു പോയെന്ന് തമാശ പറഞ്ഞത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയ്ക്കു കാരണമായി. ബാംഗലൂരു ബിദഡി ബസവേശ്വര പി.യു. കോളജിലെ പി.യു. കൊമേഴ്‌സ് വിദ്യാര്‍ത്ഥിനി തേജസ്വിനി രാമകൃഷ്ണയ്യ(18)യാണ് മരിച്ചത്. വ്യാഴാഴ്ച തേജസ്വിനിയുടെ പരീക്ഷാഫലം വന്നിരുന്നു. ഫലം ഇമെയിലില്‍ നോക്കി അറിയിക്കാന്‍ തേജസ്വിനി മച്ചുനിയനോട് പറഞ്ഞിരുന്നു.

രാവിലെ ഒമ്പത് മണിയോടെ തന്നെ മച്ചുനിയന്‍ റിസള്‍ട്ടു നോക്കിയപ്പോള്‍ തേജസ്വിനി ഒന്നാം ക്ലാസ്സോടെ ജയിച്ചിരിക്കുന്നതായി കണ്ടു. ഒരു കുസൃതി തോന്നിയ ഇയാള്‍ തേജസ്വിനിയെ ഫോണില്‍ വിളിച്ച് തോറ്റതായി അറിയിക്കുകയായിരുന്നു. ഉടന്‍ ഫോണ്‍ കട്ടു ചെയ്ത വിദ്യാര്‍ത്ഥിനി വീടിനു പിറകു വശത്തെ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ടൗണില്‍ പോയിരുന്ന തേജസ്വിനിയുടെ മാതാപിതാക്കളായ രാമകൃഷ്ണയ്യയും കുമാരിയും തിരിച്ചു വരുമ്പോള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നു മകളുടെ പരീക്ഷാഫലം നോക്കി. ഒന്നാം ക്ലാസില്‍ മകള്‍ ജയിച്ചതറിഞ്ഞ അവര്‍ മധുര പലഹാരങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ മകളെ കാണാനില്ലെന്നു മനസ്സിലായി. തിരച്ചിലില്‍ തേജസ്വിനിയുടെ മൃതദേഹം കിണറ്റില്‍ പൊങ്ങിയ നിലയില്‍ കാണുകയായിരുന്നു.

മകളുടെ കണ്ണുകള്‍ കാഴ്ചയില്ലാത്ത രണ്ടുപേര്‍ക്ക് അവര്‍ ദാനം ചെയ്തു. മകള്‍ അങ്ങനെയെങ്കിലും ജീവിച്ചിരിക്കട്ടേയെന്നാണ് ആ രക്ഷിതാക്കള്‍ പ്രതികരിച്ചത്. തേജസ്വിനിയ്ക്ക് ഒരു സഹോദരനുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Suicide, Manglore.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.