ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കില്ല. ഇക്കാര്യം ദക്ഷിണമേഖലാ ജോയിന്റ് ഡയരക്ടര്‍ എസ്. അരുണാചലം സി.ബി.ഐ ഡയരക്ടരെ അറിയിച്ചു. സി.ബി.ഐ ഡയരക്ടര്‍ ഇക്കാര്യം പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു.
നേരത്തെ തന്നെ സി.ബി.ഐ കേസ് അന്വേഷിക്കാനാവില്ലെന്നു വ്യക്തമാക്കിയിരുന്നു. വിചാരണകഴിഞ്ഞ് ശിക്ഷാ വിധി പ്രഖ്യാപിച്ച കേസില്‍ തുടരന്വേഷണം നടത്തനാവില്ലെന്നായിരന്നു സി.ബി.ഐയുടെ നിലപാട്. പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പുനപ്പരിശോധനയിന്മേലുള്ള റിപ്പോര്‍ട്ടാണ് സി.ബി.ഐ. പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചത്.
കേസിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ടായിരുന്നു കേസ് സി.ബി.ഐ അന്വേഷണത്തിനു വിട്ടത്. പ്രതികളില്‍ ചിലര്‍ക്ക് അന്താരാഷ്ട്ര ബന്ധമുള്ളതും കൊലപാതകത്തിനു ശേഷം പ്രതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടിയിലായതും ജയിലിലില്‍ നിന്നു ഇന്റര്‍നെറ്റ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങള്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ശക്തമായിരുന്നു.പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനു കത്തയച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment