ന്യൂഡല്‍ഹി: എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ പതിനേഴുകാരനായ കാമുകനോടൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയ കുറ്റത്തിന് യുവതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 10ന് കൊല്ലപ്പെട്ട രമേഷ് ചന്ദ്ര(40)യുടെ ഭാര്യ സുധാ ചന്ദ്ര(28)യും പതിനേഴുകാരനായ കാമുകനുമാണ് അറസ്റ്റിലായത്. പ്രായ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പതിനേഴുകാരനെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഏപ്രില്‍ 10നാണ് സുധയുടെ ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അമിതമായ മദ്യപാനം മൂലം ഹൃദയാഘാതം സംഭവിച്ചതായിരിക്കാമെന്നായിരുന്നു സുധ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിക്കുമ്പോഴേക്കും രമേഷ് ചന്ദ്ര മരിച്ചിരുന്നു.
മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോലീസിന് റിപ്പോര്‍ട്ടു നല്കി. പോലീസ് അന്വേഷണത്തിലാണ് ഭാര്യയും കാമുകനും പിടിയിലാകുന്നത്.
അമിത മദ്യപാനിയായ ഭര്‍ത്താവിന് ലൈംഗികതയില്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് സുധ പോലീസിന് മൊഴിനല്‍കി. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്കുന്ന സുധ അവിടെവെച്ച് വ്യോമസേന ഉദ്യോഗസ്ഥന്റെ 17കാരനുമായി പ്രണയത്തിലാവുകയായിരുന്നു.
ഇവര്‍ തമ്മില്‍ പലയിടങ്ങളിലും ചുറ്റിയടിക്കുന്നതില്‍ സംശയം തോന്നിയ രമേഷ് ഇവരെ താക്കീത് ചെയ്തു. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ സുധ തീരുമാനിച്ചത്. ഇതിനായി കാമുകനെ കൂട്ടു പിടിക്കുകയായിരുന്നു. അമിതമായി മദ്യപിച്ച രമേഷിനെ കഴുത്തിന് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സുധ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment