Latest News

പടന്നക്കാട് വലിയ വീട്ടില്‍ നടന്ന മാതൃസംഗമം

കാഞ്ഞങ്ങാട്‌: പടന്നക്കാട് വലിയ വീട്ടില്‍ നടന്ന മാതൃസംഗമം കാഞ്ഞങ്ങാട് എം.എല്‍.എ ശ്രീ.ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പടന്നക്കാട് വലിയവീട്ടിലെയും മൂല സ്ഥാനങ്ങളായ കാഞ്ഞങ്ങാട് കണ്ണംപാത്തി, നീലശ്വരം കണ്ണംപാത്തി തറവാട്ടിലെയും നീറ്കണക്കിന് അമ്മമാരും കുട്ടികളും പങ്കെടുത്ത സംഗമത്തില്‍ മുഖ്യാതിഥിയായി ഒളവട്ട തീയ്യ തറവാട് കമ്മിറ്റി പ്രസിഡണ്ട് ശ്രീ.പി.ദാമോദര പണിക്കര്‍ പങ്കെടുത്തു. ശ്രീ.പി. പത്മനാഭന്‍ മാസ്റ്റര്‍ ഭാരതീയ കുടുംബ സങ്കല്‍പ്പം എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചയര്‍പേഴ്‌സണ്‍ ശ്രീമതി.എല്‍.സുലൈഖ, നഗര സഭ കൗണ്‍സിലര്‍ ശ്രീ.ടി.കുമാരന്‍, ശ്രീ നാഗച്ചേരി ഭഗവതി ദേവസ്ഥാനം പ്രസിഡണ്ട് ശ്രീ.ടി.ചോയ്യമ്പു, ശ്രീ.വി.ബാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന് അമ്മമാരായ വലീയ വീട്ടില്‍ വെള്ളച്ചിയമ്മ, കണ്ണംപാത്തി പാഞ്ചാലി അമ്മ, വലിയ വീട്ടില്‍ കൊട്ടു അമ്മ, കണ്ണംപാത്തി നാരായണി അമ്മ, കണ്ണംപാത്തി മീനാക്ഷി അമ്മ എന്നിവരെ കാരണവന്മാരായ കമ്മിറ്റി പ്രസിഡണ്ട് ശ്രീ.വി.വി.ഗണപതി, കണ്ണംപാത്തി കോരന്‍, വി.വി. ബാലന്‍, പി. ദാമോദരപണിക്കര്‍, നഗരസഭ കൗണ്‍സിലര്‍, ശ്രീ.ടി.കുമാരന്‍ എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍, ശ്രീ.കെ.എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മോഹനന്‍ കണ്ണംപാത്തി സ്വാഗതവും, എം. ബാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, padannakkad Valiya veedu Tharavadu.
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.