Latest News

ഗുരുവായൂരില്‍ വൃദ്ധയെയും മകനെയും മര്‍ദ്ദിച്ചത് പീഡനക്കേസിലെ പ്രതി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അമ്മയെയും മനോവൈകല്യമുള്ള മകനെയും മനുഷ്യത്വമില്ലാതെ മര്‍ദ്ദിച്ചയാള്‍ ബാലപീഡനക്കേസിലെ പ്രതി രാധാകൃഷ്ണനെന്ന് റിപ്പോര്‍ട്ട്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന ഇയാള്‍ പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തിരികെ കയറുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയ ഒരു ബാലനെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു രാധാകൃഷ്ണനെതിരെ ഉയര്‍ന്ന പരാതി. ഭക്തരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

ഫിബ്രവരി 23നാണ് ഇയാള്‍ ഭക്തരെ മര്‍ദ്ദിച്ചത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഭക്തരെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത്. ക്ഷേത്രത്തിലൈ ശ്രീകോവിലിന്റെ പടിഞ്ഞാറു ഭാഗത്ത് പ്രാര്‍ത്ഥിച്ചു നിന്ന വൃദ്ധയെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണായത്.

അമ്മയെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതു കണ്ട മനോവൈകല്യമുള്ള മകന്‍ ഇതിനെ ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് മകനെ കഴുത്തിനും മറ്റും മര്‍ദ്ദിക്കുകയായിരുന്നു. സംഭവം ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് വിവാദമായത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Guruvayur Temple, Attack.
GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com








No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.