Latest News

രണ്ട് മുഖവും രണ്ട് തലച്ചോറും ഒരു ഉടലുമായി കുഞ്ഞ് പിറന്നു

സിഡ്‌നി: രണ്ട് മുഖവും രണ്ട് തലച്ചോറും ഒരൊറ്റ ഉടലുമായി കുഞ്ഞ് പിറന്നു. ആസ്‌ത്രേലിയന്‍ യുവതിക്കാണ് അപൂര്‍വ സയാമീസ് ഇരട്ടകള്‍ പിറന്നത്. സിഡ്‌നിയിലെ ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് ‘പെണ്‍ കുഞ്ഞുങ്ങള്‍’ പിറന്നത്. പ്രസവ തീയതിക്ക് ആറാഴ്ച മുമ്പേയായിരുന്നു ജനനം. യുവതിയെ നേരത്തെ അള്‍ട്രാ സൗണ്ട് സ്‌കാനിംഗിന് വിധേയയാക്കിയപ്പോള്‍ തന്നെ കുട്ടിയുടെ പ്രത്യേകതയെ കുറിച്ച് ഡോകട്ടര്‍മാര്‍ വിവരം നല്‍കിയിരുന്നു. ഗള്‍ഭഛിദ്രം നടത്താന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതിയും ഭര്‍ത്താവും അതിന് വിസമ്മതിക്കുകയായിരുന്നു. ഫെയ്ത്ത്, ഹോപ്പ് എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇവരെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സുഖമായിരിക്കുന്ന കുട്ടികള്‍ രണ്ടും മറ്റൊരു സഹായവും കൂടാതെ തന്നെ ശ്വാസ്വച്ഛ്വാസം നടത്തുന്നുണ്ട്. കുട്ടികള്‍ എത്രകാലം ജീവിക്കുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വൈദ്യശാസ്ത്ര ലോകം ഡിപ്രോസോപ്പസ് (Diprosopus) എന്ന് വിളിക്കുന്ന അപൂര്‍വമായ അവസ്ഥയാണ് ഇത്. ഒരേ ശരീരം പങ്കിടുന്നതോടൊപ്പം വ്യത്യസ്തമായ മുഖവും തലച്ചോറുമുള്ള സയാമീസ് ഇരട്ടകളെയാണ് ഡിപ്രോസോപ്പസ് എന്ന് വിളിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.