മോസ്‌കോ: ആ നിമിഷങ്ങളെക്കുറി ച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും മില അകസ്‌കോവയ്ക്ക് ഭീതി മാറിയിട്ടില്ല. മരണത്ത മുന്നില്‍ കണ്ട നിമിഷങ്ങള്‍. തീപിടിച്ച് ഫഌറ്റില്‍ നിന്ന് ഇവരും രണ്ട് കുട്ടികളും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. നാലാം നിലയിലെ ഫഌറ്റിന്റെ ജനലില്‍ക്കൂടി ഇവര്‍ കുട്ടികളെ രക്ഷിക്കാനായി താഴേക്ക് വലിച്ചെറിയുകയായിരുന്നു. താഴെ നിന്ന അയല്‍ക്കാര്‍ കുട്ടികളെ ബെഡ്ഷീറ്റില്‍ സുരക്ഷിതമായി പിടിക്കുകയും ചെയ്തു. ബെഡ്ഷീറ്റിന് താങ്ങാന്‍ കഴിയില്ലെന്ന് ഭയന്ന് ചാടാതിരുന്ന ഇവരെ പിന്നീട് ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി.
വാനിയ എന്ന നാലുവയസുകാരിയെയും നതാലിയ എന്ന പതിമുന്ന് വയസുകാരിയെയുമാണ് അവരുടെ അമ്മ തി പിടിച്ച കെട്ടിടത്തിന്റെ ജനലില്‍ നിന്ന് പുറത്തേക്കെറിഞ്ഞത്. ഭാഗ്യവശാല്‍ രണ്ട് പേര്‍ക്കും പരിക്കുകളൊന്നുമില്ല. എതിര്‍വശത്തെ ഫഌറ്റിലുണ്ടായിരുന്ന ആരോ ആണ് ചിത്രങ്ങള്‍ കാമറയിലാക്കിയത്. ഫയര്‍ഫോഴ്‌സ് രക്ഷയ്‌ക്കെത്തിയപ്പോഴേയ്ക്കും തീനാളങ്ങളും പുകയുമേറ്റ് അവര്‍ അവശയായിരുന്നു. അവരെ പിന്നാട് ആശുപത്രിയിലാക്കി. തീപിടുത്തമുണ്ടായത് അറിഞ്ഞപ്പോഴേക്കും രക്ഷപെടാനാകാത്തവിധം അവര്‍ അകപ്പെട്ടു പോയിരുന്നു.
ഇവരെക്കൂടാതെ മറ്റ് 140 പേരെയും തീപിടിച്ച കെട്ടിടത്തില്‍ നിന്നും ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തുകയുണ്ടായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീപിടിച്ചതെന്നാണ് ഫയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വികലാംഗയായ ഒരു സ്ത്രീയാണ് അവിടെ താമസിച്ചിരുന്നത്. തീപിടിക്കാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World-News.

No comments:
Post a Comment