Latest News

ക്ലിന്റണ്‍ ചൂഷണം ചെയ്തു; മോണിക്കാ ലെവിന്‍സ്കിയുടെ പുതിയ വെളിപ്പെടുത്തലുകള്‍

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെ വെള്ളം കുടിപ്പിച്ച മോണിക്ക ലെവിന്‍സ്കിയെ മറന്നിട്ടില്ലല്ലോ? പ്രസിഡന്റിനെതിരെയുള്ള ലൈംഗികാരോപണം തൊണ്ണൂറുകളില്‍ വന്‍ വിവാദമായിരുന്നു. സംഭവത്തക്കുറിച്ച് അധികമൊന്നും പ്രതികരിക്കാതിരുന്ന മോണിക്ക ഇപ്പോള്‍ മനസ് തുറന്നിരിക്കുന്നു. രണ്ട് പേരുടെയും സമ്മതപ്രകാരമാണ് ബന്ധം നടന്നതെങ്കിലും ക്ലിന്റന്‍ തന്നെ മുതലെടുക്കുകയായിരുന്നെന്ന് അവര്‍ തുറന്നടിച്ചു. അമേരിക്കന്‍ പ്രസിഡന്റിനും തനിക്കുമിടയില്‍ സംഭവിച്ചതിനൊക്കെയും താന്‍ ആഗാധമായി പശ്ചാത്തപിക്കുന്നു എന്നാണ് മോണിക്ക ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. വാനിറ്റി ഫെയര്‍ മാസികയ്ക്ക് നല്‍കിയ ഒരു ലേഖനത്തിലാണ് ഇങ്ങനെ പറഞ്ഞത്.

മോണിക്ക ലെവിന്‍സ്കിയുടെ ജീവിതത്തിന്റെ ഗതി തന്ന മാറ്റിമറിച്ചു പ്രസിഡന്റ് ബില്‍ ക്ലിന്റനുമായുള്ള ലൈംഗികാരോപണം. ഇതിന്റെ പേരില്‍ പൊതുജനത്തിന് മുമ്പില്‍ വളരെയധികം നാണം കെട്ടു മോണിക്ക ലെവിന്‍സ്കി. തന്റെ ഭൂതകാലത്തെപ്പറ്റിയുള്ള ദുഷ്പ്രചരണങ്ങള്‍ക്ക് അന്ത്യം കുറിക്കേണ്ടകാലമായിരിക്കുന്നു. ഏതാണ് മറ്റ് പലരുടെയും ഭാവിക്ക് നല്ലതും. അതുകൊണ്ടാണ് താന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അവര്‍ പറയുന്നു.

പരസ്പരം സഹകരിച്ചുള്ള ബന്ധമായിരുന്നെതെങ്കിലും അതിന്റെ പേരില്‍ മുതലെടുപ്പ നടത്തിയത് പ്രസിഡന്റ് ക്ലിന്റനാണെന്ന കാര്യത്തില്‍ നിന്ന് മോണ്ക്ക ലെവിന്‍സ്കി ഒട്ടും പിന്നോട്ട് പോകുന്നില്ല. തന്റെ പദവി നിലനിര്‍ത്താന്‍ വേണ്ടി ക്ലിന്റന്‍ മോണിക്കയെ ബലിയാടാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ക്ലിന്റന്റെ ഭരണം, പ്രത്യേക പ്രോസിക്യൂട്ടറുടെ ആശ്രിതര്‍, രാഷ്ട്രീയ നേതാക്കള്‍ പോരാത്തതിന് മാധ്യമങ്ങളും തന്നെ വേട്ടയാടുകയായിരുന്നു എന്നവര്‍ ആരേപിക്കുന്നു. അവരുടെ ശക്തിക്കു മുമ്പില്‍ മോണിക്ക ലെവിന്‍സ്കി ഒന്നുമല്ലായിരുന്നു.

വിവാദമായ സംഭവങ്ങള്‍ക്ക് ശേഷം മോണിക്ക തീര്‍ത്തും മൗനം പാലിക്കുകയായിരുന്നു. ക്ലിന്റന്‍ പണം നല്‍കി ഇവരെ സ്വാധീനിച്ചതാണെന്ന് അന്നു മുതലേ ആരോപണമുണ്ട്. 1998 ലാണ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും പ്രൈവറ്റ് സെക്രട്ടറി മോണിക്ക ലെവിന്‍സ്കിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. ഓണ്‍ലൈനായും മോണിക്ക ഏറെ അപകീര്‍ത്തിക്കിരയായയിട്ടുണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈനായി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മോണിക്ക ലേഖനത്തില്‍ പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.