Latest News

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കവെ യുവതിയുടെ ഇംഗ്ലീഷ് പഠനം

ബീജിംഗ്: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടക്കവെ യുവതിയുടെ ഇംഗ്ലീഷ് പഠനം. ചൈനീസ് തലസ്ഥാനമായ ബീജിംഗിനുസമീപത്തായിരുന്നു ഈ അപൂര്‍വ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരി വാങ് ഡഫാനാണ് സംഭവത്തിലെ നായിക.

സ്‌കൂട്ടറില്‍പോവുകയായിരുന്ന യുവതിയെ മറ്റൊരുവാഹനം ഇടിച്ചിടുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഠിനവേദനകൊണ്ട് അതിനുകഴിഞ്ഞില്ല. അതിനിടെ വിവരമറിഞ്ഞെത്തിയ പൊലീസ് ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് എത്തുംവരെ സമയം വെറുതെ കളയണ്ട എന്നുകരുതിയാണ് യുവതി തന്റെ കൈയിലുണ്ടായിരുന്ന ഇലക്ട്രോണിക് ഡിക്ഷണറി ഉപയോഗിച്ച് പുതിയ 107 ഇംഗ്ലീഷ് വാക്കുകള്‍ പഠിച്ചത്. അപ്പോഴേക്കും ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു.

തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റെങ്കിലും യുവതിയുടെ നില അത്രഗുരുതരമല്ല. ജീവിതം വളരെ നൈമിഷികമാണ്.വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ് എന്ന് അപകടം തന്നെ പഠിപ്പിച്ചു എന്നാണ് യുവതി സംഭവത്തെപ്പറ്റി പ്രതികരിച്ചത്. ഭഭവേദന കുറയ്ക്കാന്‍ ഏറ്റവുംനല്ലവഴി ഇംഗ്ലീഷ് പഠനമാണെന്ന് ഞാന്‍ മനസിലാക്കി. വാക്കുകള്‍ പഠിക്കാന്‍ തുടങ്ങിയതോടെ വേദന മറന്നുതുടങ്ങിയുവതി പറയുന്നു. യുവതിയുടെ പ്രവൃത്തികണ്ട് അത്ഭുതപ്പെട്ടുപോയെന്നാണ് സ്ഥലത്തുണ്ടായിരുന്നു പൊലീസുകാരന്‍ പറഞ്ഞത്.

ഇപ്പോള്‍ ബീജിംഗിലെ ഒരുകോളേജിലാണ് വാങ് പഠിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡിലോ കേംബ്രിഡ് ജിലോ ആയിരിക്കണം ഉന്നതവിദ്യാഭ്യാസം എന്നാണ് വാങിന്റെ ആഗ്രഹം.
ചികിത്സയ്ക്കുശേഷം വാങ് ആശുപത്രിവിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.