Latest News

കാലുകള്‍ പരസ്യം പതിക്കാന്‍ വാടകയ്ക്ക് നല്‍കി ചൈനീസ് പെണ്‍കുട്ടികള്‍

ബെയ്ജിംഗ്: ചൈനീസ് വിദ്യാര്‍ഥിനികള്‍ക്ക് ഇനിമുതല്‍ പോക്കറ്റ് മണി സ്വന്തമായി കണ്ടെത്താം. കാലുകളില്‍ പരസ്യങ്ങള്‍ പതിക്കാന്‍ അനുവദിക്കുന്നതു വഴിയാണ് പെണ്‍കുട്ടികള്‍ക്ക് പണം സമ്പാദിക്കാവുന്നത്. പരസ്യങ്ങള്‍ക്ക് പുതിയ രീതിയുമായെത്തിയ കമ്പനി കരുതിയിരുന്നത് കാലില്‍ പരസ്യം പതിക്കാന്‍ ആരെയും കിട്ടില്ല എന്നാണ്. എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് വിദ്യാര്‍ഥിനികള്‍ പ്രതികരിച്ചത്. സോന്‍ഗാന്‍ സര്‍വ്വകലാശാലയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ നൂറിലധികം പെണ്‍കുട്ടികള്‍ കാലില്‍ പരസ്യം പതിപ്പിക്കാന്‍ സമ്മതിക്കുകയുണ്ടായി.

സാനിട്ടറി ടൗവ്വലിന്റെ പരസ്യമാണ് പെണ്‍കുട്ടികളുടെ കാലില്‍ പതിച്ചത്. പരസ്യത്തില്‍ ഒരു ക്യൂ ആര്‍ കോഡുമുണ്ടായിരിന്നു. മൊബൈല്‍ ഫോണില്‍ അത് സ്കാന്‍ ചെയ്താല്‍ ടൗവ്വലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളടങ്ങിയ പേജിലേക്ക് പോകും. പുരുഷന്‍മാരടക്കം ആരെങ്കിലും ഫോണില്‍ കോഡ് സ്കാന്‍ ചെയ്യാനെത്തിയാല്‍ അനങ്ങാതെ നില്‍ക്കാമെന്നും പെണ്‍കുട്ടികള്‍ സമ്മതിച്ചതായി കമ്പനി വൃത്തങ്ങള്‍ പറയുന്നു.

ക്‌സിയാ യു എന്ന 19 വയസുള്ള വിദ്യാര്‍ഥിനി പറയുന്നത് താനിതില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ്. തന്റെ കാലിലുള്ള ചെറിയ പരസ്യം തനിക്കു കുറച്ചു പണമുണ്ടാക്കിത്തരുന്നു. അതുപോലെ കമ്പനിക്ക് പരസ്യവും. അതില്‍ കൂടുതലൊന്നുമില്ല. തന്നെ സംബന്ധിച്ച് അത് നല്ലതാണെന്ന് അവള്‍ പറയുന്നു. എന്നാല്‍ ഇതിനോട് വിയോജിക്കുന്നവരുമുണ്ട്. കാലില്‍ പരസ്യവുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഒണ്‍ലൈനില്‍ പോസ്റ്റു ചെയ്തപ്പോള്‍ നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതിനെ പിന്തുണയ്ക്കുന്നത് നാണക്കേടാണെന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Chaina, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.