Latest News

ബ്രൗണ്‍ ഷുഗറും ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

തലശേരി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിരുതനെ ലഹരി ഗുളികകളും ബ്രൗണ്‍ ഷുഗറുമായി പോലീസ് അറസ്റ്റ് ചെയ്തു. തലശേരി ചാലില്‍ മട്ടാമ്പ്രം കേയീസ് ലൈനിലെ മാലയാട്ട്
അറഫാത്ത് (38) ആണ് പിടിയിലായത്. പ്രിന്‍സിപ്പല്‍ എസ്.ഐ: സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊടുവള്ളി വീനസ് കോര്‍ണറില്‍ വച്ച് വ്യാഴാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. മുംബൈയിണ്‍ നിന്നും തലശേരി മേഖലയിലെ സ്‌കൂള്‍ കോളേജുകള്‍ ലക്ഷ്യമാക്കിയാണ് ഇവ കൊണ്ടുവന്നതത്രെ. 

ഹാസ്മ പ്രോബിന്‍ എന്ന ലഹരി ഗുളികയുടെ 107 പാക്കറ്റ്, 15 പാക്കറ്റ് ബ്രൗണ്‍ ഷുഗര്‍ എന്നിവയാണ് അറഫാത്തില്‍ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 19ന് തലശേരി തീരസംരക്ഷണ സമിതി പ്രസിഡണ്ട് ചാലിലെ എം.കെ. ഉസ്മാനെ മാരകമായി ചവിട്ടി പരിക്കേല്‍പ്പിച്ച് കുടല്‍മാല പുറത്താക്കിയ സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിരുന്നില്ല. ഓട്ടോറിക്ഷയിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലാണ് ബ്രൗണ്‍ ഷുഗറും ലഹരി ഗുളികകളും ഉണ്ടായിരു.ത്. കള്ളനോട്ട്, ബ്രൗണ്‍ഷുഗര്‍ കടത്ത്‌ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 

സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സുനില്‍ കുമാര്‍ എന്നിവരും പ്രതിയെ പിടികൂ
ടിയ സംഘത്തിലുണ്ടായിരുന്നു. അറഫാത്തിനെ വൈകുന്നേരം വടകര പ്രത്യേക കോടതിയില്‍ ഹാജരാക്കും. മാഹിയില്‍ നിന്നും യുവതിയെ ആക്രമിച്ച് മാല പിടിച്ചുപറിച്ച കേസിലും സംഘം ചേര്‍ന്ന് കവര്‍ച്ച നടത്തിയകേസിലും ഇയാള്‍ക്ക് എതിരേ എടക്കാട് പോലീസില്‍ കേസുണ്ട്‌. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.