Latest News

പയ്യാമ്പലത്ത് ചുററിക്കറങ്ങാനെത്തിയ കേളേജ് വിദ്യാര്‍ത്ഥികളായ കമിതാക്കളെ പോലീസ് പൊക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് ചുററിക്കറങ്ങാനെത്തിയ കേളേജ് വിദ്യാര്‍ത്ഥികളായ കമിതാക്കളെ പോലീസ് പൊക്കി. തളിപ്പറമ്പയിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന കമിതാക്കളായ തളിപ്പറമ്പിലെ 17 കാരിയെയും കാസര്‍കോട്ടെ 18 കാരനെയുമാണ് പിടികൂടിയത്.

കണ്ണൂരില്‍ മമ്മൂട്ടിയുടെ സിനിമ കാണാനെന്ന് പറഞ്ഞാണ് സഹപാഠിയായ കൂട്ടുകാരിയെ യുവാവ് കൂട്ടികൊണ്ടുവന്നത്. തുടര്‍ന്ന് സിനിമ ഉപേക്ഷിച്ച് ഇരുവരും പയ്യാമ്പലം കടപ്പുറത്ത് പോയി കൈകള്‍ കോര്‍ത്ത് നടന്നു പോകവേ പോലീസിന് സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കമിതാക്കളാണെന്ന് ബോധ്യപ്പെട്ടത്. 

തുടര്‍ന്ന് പ്രണയജോടികളെ ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മകള്‍ പോലീസ് സ്റ്റേഷനിലാണെന്നറിഞ്ഞ് മതാവും ബന്ധുക്കളും പൊട്ടിക്കരഞ്ഞാണ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പോലീസിന് നന്ദി പറഞ്ഞ് മാതാവ് മകളെയും കൂട്ടി വീട്ടിലേക്ക് യാത്ര തിരിച്ചു. പിന്നാലെ യുവാവും സ്റ്റേഷനില്‍ നിന്നും സ്ഥലം വിട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.