Latest News

വിലകൂടിയ നെക്‌ലേസുമാലക്കായി കാത്തിരുന്ന ഷംനക്ക് കിട്ടിയത് 10 രൂപയുടെ ഫാന്‍സി മാല

കണ്ണൂര്‍: ഫോണിലൂടെ ലഭിച്ച വാഗ്ദാനം വിശ്വസിച്ച് വിലകൂടിയ നെക്‌ലേസുമാലക്കായി കാത്തിരുന്ന വീട്ടമ്മയ്ക്ക് കിട്ടിയത് പത്ത് രൂപ പോലും വിലയില്ലാത്ത ഫാന്‍സി മണിമാല.

പോസ്റ്റുമാന്‍ കൊണ്ടുവന്ന പൊതി 525 രൂപ നല്‍കി തുറന്നുനോക്കിയപ്പോഴാണ് വീട്ടമ്മ ഞെട്ടിയത്. ചീനപ്പുളി ജമാലിന്റെ മകള്‍ ഷംനയാണ് കബളിപ്പിക്കപ്പെട്ടത്.

പണം തികയാത്തതിനാല്‍ അയല്‍ പക്കത്തുനിന്നും കടം വാങ്ങിയ പൈസയും കൂട്ടിയാണ് പോസ്റ്റുമാന് നല്‍കിയത്. പൊതി പൊട്ടിച്ചതിനാല്‍ മടക്കി അയക്കാനും പററില്ല.

രണ്ടാഴ്ച മുമ്പാണ് ഷംനയുടെ ഫോണിലേക്ക് കോള്‍ വന്നത്. പ്രസ്തുത നമ്പറില്‍ ലക്കി പ്രൈസ് അടിച്ചിട്ടുണ്ടെന്നും 5000 രൂപ വിലവരുന്ന നെക്‌ലേസാണ് സമ്മാനമെന്നുമായിരുന്ന വാഗ്ദാനം.
ഇതുകേട്ട ഷംന തപാല്‍ അഡ്രസ്സും മററും നല്‍കി.

പത്താം തീയ്യതിക്കകം സാധനം കിട്ടിയില്ലെങ്കില്‍ പോസ്റ്റോഫീസില്‍ പോയി അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു. ഹൈദരാ ബാദില്‍ നിന്നുമാണ് സാധനം അയച്ചത്.
ഹൂമയൂല്‍ നഗര്‍, ഹൈദരാബാദ് എന്ന വിലാസമാണ് കവറിലുളളത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.