Latest News

ലോകകപ്പ് ഫുട്‌ബോളിനിടെ വൈദ്യുതിനിലച്ചു; കെഎസ്ഇബി ഓഫീസിനുനേരേ ആരാധകരുടെ അക്രമം

കണ്ണൂര്‍: ടിവിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിനിടെ വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘമാളുകള്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രി 10.30ഓടെ ചെട്ടിപ്പീടികയില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഇബി ഓഫീസിനുനേരേയാണ് അക്രമം നടന്നത്. 

ഒരു ഓട്ടോയിലും നാലു ബൈക്കിലുമായെത്തിയ 15അംഗ സംഘമാണ് ഓഫീസിനുനേരേ കല്ലേറുനടത്തിയത്. ഓഫീസിന്റെ ജനല്‍ചില്ലുകളും കംപ്യൂട്ടര്‍ പ്രിന്ററും തകര്‍ന്നിട്ടുണ്ട്. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു.

വൈദ്യുതിബന്ധം നിലച്ച സമയത്ത് അറ്റക്കുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണ്‍ വന്നിരുന്നതായി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ ജീവനക്കാര്‍ അറ്റക്കുറ്റപ്പണി നടത്തുന്ന സമയത്ത് തന്നെയാണ് അക്രമം നടന്നതെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. 

ഇടച്ചേരി വയല്‍, ഒറ്റപ്പീടിക മേഖലയിലുള്ളവരാണ് അക്രമത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും ഇവര്‍ പറഞ്ഞു. കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പരാതിയില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ടൗണ്‍ സിഐ എം.പി. ആസാദാണ് കേസന്വേഷിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.