Latest News

പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ബന്തിയോട്: ഷിറിയ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. സുബ്ബയ്യക്കട്ടയിലെ അന്തുഞ്ഞിയുടെ മകന്‍ യൂസഫി (24) ന്‍റെ മൃതദേഹമാണ് വെളളിയാഴ്ച രാവിലെ ആറ് മണിയോടെ ഇച്ചിലങ്കോട് അണക്കെട്ടിന് സമീപം കണ്ടെത്തിയത്. നാട്ടുകാര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. 

ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് ഷിറിയ പുഴയില്‍ കല്‍പ്പാറയിലാണ് അപകടം. മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ഒഴുകിയെത്തിയ തോണി കരക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യൂസഫിനെ കാണാതായത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം (20), കലന്തര്‍ (22) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. യൂസഫിനെ കാണാതായതിനെ തുടര്‍ന്ന് കാസര്‍കോട്, ഉപ്പള ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും കഴിഞ്ഞ ദിവസം മുതല്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. 

സൌദി അറേബ്യയിലെ വ്യാപാരിയായിരുന്ന യൂസഫ് നാല് മാസം മുന്പാണ് നാട്ടില്‍ വന്നത്. മാതാവ്: ബീഫാത്തിമ. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഇബ്രാഹിം, താഹിറ, സുബൈദ, നസീറ, വാസിയ, മുനീറ. 

കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ കുളിപ്പിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.