ചിറയിന്‍കീഴ്: അയല്‍വാസിയുമായുള്ള വഴക്കിനെ തുടര്‍ന്നു കടയ്ക്കാവൂര്‍ കീഴാറ്റിങ്ങല്‍ കുന്നിക്കോട് ബിന്ദു ഭവനില്‍ ഗോപി (60) കല്ലേറില്‍ മരിച്ചു. വഴിയില്‍ മരം മുറിച്ചിട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണു സംഭവം.
ഗോപിയുടെ വീടിനോടുചേര്‍ന്ന പുരയിടത്തിലെ മരം മുറിക്കുന്നതിനിടെ തൊട്ടടുത്ത റോഡിലേക്കു മരം വീണു. ഇതിനിടെ അയല്‍വാസി അശോകന്‍ കാറില്‍ എത്തിയപ്പോള്‍ മാര്‍ഗതടസ്സത്തെച്ചൊല്ലി ഗോപിയുമായി വാക്കുതര്‍ക്കമുണ്ടായി. മരം ഉടന്‍ മാറ്റണമെന്നായി അശോകന്‍. വഴക്ക് മൂത്തപ്പോള്‍ അശോകന്‍ അടുത്തുകിടന്ന കല്ലെടുത്തു ഗോപിയുടെ നേര്‍ക്ക് എറിഞ്ഞു. നെറ്റിയില്‍ ഏറുകൊണ്ടു വീണ ഗോപിയെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അശോകനെ കടയ്ക്കാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. തിങ്കളാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ സംസ്‌കരിക്കും. ഭാര്യ: ലതിക. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: ദീപ, പ്രസന്നന്‍.

Keywords: Chirainkeezu, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:
Post a Comment