Latest News

അള്‍ജീരിയന്‍ ഗോള്‍മഴ; ദക്ഷിണകൊറിയ വീണത് രണ്ടിനെതിരെ നാലുഗോളുകള്‍ക്ക്‌

പോര്‍ട്ടോ അലിഗ്രെ: ലോകകപ്പ് ഫുട്‌ബോളില്‍ വിജയത്തിനായുള്ള 32 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ഗോള്‍മഴകൊണ്ട് വിരാമമിട്ട് അള്‍ജീരിയ. ഗോള്‍മഴ പെയ്ത മത്സരത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ദക്ഷിണകൊറിയെ അള്‍ജീരിയ മുക്കി. 

ഇസ് ലാം സ്ലിമാനി, യാസിന്‍ ബ്രാമ്ഹി, റഫീക്ക് ഹാലിച്ച്, അഹ്‌ദെല്‍മോമിന്‍ ജാബു എന്നിവര്‍ അള്‍ജീരിയക്കായി കൊറിയന്‍ വലചലിപ്പിച്ചു.

കു ജാക്കോള്‍, സണ്‍ ഹുങ് മിന്‍ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു കൊറിയയുടെ ആശ്വാസഗോളുകള്‍. 1982 ന് ശേഷം ആദ്യമായാണ് അള്‍ജീരയക്ക് ഒരു ലോകകപ്പ് മത്സരത്തില്‍ വിജയിക്കാനാകുന്നത്.


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.