കൊച്ചി: നിര്‍ത്തിയിട്ടിരിക്കുന്ന കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് മദ്രസ അധ്യാപകന് മരിച്ചു. കുന്നിശേരി പെരുമ്പാട്ട് പി.ബി.അബൂബക്കറിന്റെ മകന് അബ്ദുല്‍ അസീബ് (സനൂപ്-24) ആണ് ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് കണ്ടെയ്നര്‍ റോഡില്‍ മുളവുകാട് റയില്‍വേ മേല്‍പ്പാലത്തിനു സമീപം അപകടത്തില്‍ മരിച്ചത്.
പിന്നാലെ വന്ന ഉപലോകായുക്ത ജസ്റ്റിസ് കെ.കെ.ദിനേശനാണ് തന്റെ ഔദ്യോഗിക വാഹനത്തില്‍ അസീബിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഗുരുതരമായി പരുക്കേറ്റ അസീബ് വൈകാതെ മരിച്ചു.
റോഡിലേക്കു തലയിടിച്ചു വീണ അസീബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നാട്ടുകാര്‍ പല വാഹനങ്ങള്‍ക്കും കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.
പിന്നാലെ വന്ന ഉപലോകായുക്ത ജസ്റ്റിസ് കെ.കെ.ദിനേശനാണ് തന്റെ ഔദ്യോഗിക വാഹനത്തില്‍ അസീബിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഗുരുതരമായി പരുക്കേറ്റ അസീബ് വൈകാതെ മരിച്ചു.
മുളവുകാട്ട് കംപ്യൂട്ടര്‍ പഠനത്തോടൊപ്പമായിരുന്നു മദ്രസ അധ്യാപക ജോലി ചെയ്തിരുന്നത്. കബറടക്കം നടത്തി. അവിവാഹിതനാണ്. മാതാവ്: വൈപ്പിന്‍ മാലിപ്പുറം കൊട്ടകത്ത് ഷംല. സഹോദരങ്ങള്‍: ഷബ്ന, സലാഹുദ്ദീന്.
പിഡിപി ചെയര്മാന് അബ്ദുല്‍നാസര്‍ മദനിയുടെ സഹോദരന് ഷാഫി അമാനിയാണ് സഹോദരിയുടെ ഭര്‍ത്താവ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment